വിമര്‍ശനങ്ങളും ചോദ്യങ്ങളും ഭയക്കുന്നവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ബിനോയ് വിശ്വം
കൊച്ചി: വിമര്‍ശനങ്ങളെയും ചോദ്യങ്ങളെയും ഭയക്കുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം.
ചോദ്യങ്ങളെ ഭയക്കുന്ന അവര്‍ ചോദ്യകര്‍ത്താക്കളെ ഇല്ലാതാക്കി സമൂഹത്തെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം ശ്രമങ്ങളെ പുരോഗമനപരവും യുക്തിപരവുമായ ചിന്തകളുടെ പങ്കുവയ്ക്കലുകളിലൂടെ ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്തിവാദ പഠന കേന്ദ്രത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ചാര്‍വ്വാകം' ദേശീയ ശാസ്ത്ര- യുക്തിചിന്ത സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കടുത്ത ഹൈന്ദവ മതവിശ്വാസിയായ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെയെ മഹാനായി ചിത്രീകരിക്കുന്നവരാണ് രാജ്യം ഭരിക്കുതെന്നും ബിനോയ് വിശ്വം പറഞ്ഞു. സെമിനാര്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
യുക്തിചിന്താ പ്രചാരകന്‍ ഡോ. നരേന്ദ്ര നായികിന് ഫ്രീ തോട്ട് അവാര്‍ഡ് ചടങ്ങില്‍ സമ്മാനിച്ചു. സി.രവിചന്ദ്രന്‍, അവിനാശ് പാട്ടീല്‍, രാജഗോപാല്‍ വാകത്താനം എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."