കേന്ദ്ര നയങ്ങള്‍ ചെറുകിട മേഖലയെ തകര്‍ക്കുന്നു: മന്ത്രി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ചെറുകിട മേഖലയെ തകര്‍ക്കുകയാണെന്ന് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 24 മണിക്കൂര്‍ ബഹുജന കൂട്ടായ്മ മുതലക്കുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകിട മേഖലയിലേക്ക് വിദേശ കുത്തകള്‍ക്ക് കടന്നുവരാന്‍ കേന്ദ്രം അവസരമൊരുക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോര്‍പറേറ്റുകള്‍ക്കു വേïിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയമ നിര്‍മാണങ്ങള്‍.
സര്‍ക്കാരിന്റെ പൊതുതൊഴില്‍ നിയമത്തില്‍ വരെ താഴിലാളികള്‍ക്ക് ഇടമില്ലാതായിരിക്കുന്നു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം ഉള്ള തൊഴിലില്‍ നിന്ന് തൊഴിലാളികളെ പുറത്താക്കലാണ് കേന്ദ്രം ചെയ്യുന്നത്. നിയമപരമായ തൊഴില്‍ അവകാശങ്ങള്‍ക്ക് സര്‍ക്കാര്‍ തടയിടുകയാണ്. തൊഴില്‍ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള എല്ലാ നിയമ പരിരക്ഷയും കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തുവെന്നും ടി.പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. എല്‍.ഐ.സി.ഇ.യു ഡിവിഷനല്‍ സെക്രട്ടറി പി.പി കൃഷ്ണന്‍, ബി.എസ്.എന്‍.എല്‍.ഇ.യു പ്രസിഡന്റ് കെ.വി ജയരാജ്, സി. ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം എ.കെ രമേശ്, സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ ടി. ദാസന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."