ഇന്ത്യന്‍ കോച്ച്: ആദ്യം നിര്‍ദേശിച്ചത് ദ്രാവിഡിനെ
മുംബൈ: ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് സ്ഥാനത്തേക്ക് ആദ്യം നിര്‍ദേശിച്ചത് അനില്‍ കുംബ്ലെയുടെ പേരല്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍. രാഹുല്‍ ദ്രാവിഡ് ഇന്ത്യയെ പരിശീലിപ്പിക്കണമെന്നാണ് താനാഗ്രഹിച്ചിരുന്നത്.
എന്നാല്‍ ദ്രാവിഡ് വേണ്ടെന്ന് പറയുകയായിരുന്നു. അദ്ദേഹം ജൂനിയര്‍ ടീമിന്റെ സ്ഥാനത്ത് തുടരാമെന്നും വ്യക്തമാക്കിയിരുന്നുവെന്ന് ഠാക്കൂര്‍ പറഞ്ഞു.
ദ്രാവിഡ് പണത്തിന് പുറകെ പോകുന്നയാളല്ല. ഇന്ത്യയുടെ കോച്ചായാല്‍ പണവും പ്രശസ്തിയും ദ്രാവിഡിനെ തേടിയെത്തും. എന്നാല്‍ അതെല്ലാം വേണ്ടെന്നു വയ്ക്കുകയായിരുന്നു അദ്ദേഹം.
ജൂനിയര്‍ ടീമിനെ വളര്‍ത്തിയെടുക്കുന്നതിലാണ് ദ്രാവിഡ് ആനന്ദം കണ്ടെത്തുന്നതെന്നും ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ അഡൈ്വസറി കമ്മിറ്റിയില്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചിരുന്നെങ്കിലും ദ്രാവിഡ് അതും നിരസിച്ചിരുന്നു. വീട്ടുകാരുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് താത്പര്യമെന്ന് ഇതിനു കാരണമായി ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."