മഞ്ചേരി കൂമംകുളത്ത് പുലി ഭീതി; വനം വകുപ്പ് പരിശോധന നടത്തി
മഞ്ചേരി: കൂമംകുളത്ത് പോത്തിനെ അജ്ഞാത ജീവി ആക്രമിച്ചു പരുക്കേല്‍പ്പിച്ചതോടെ വീണ്ടും പുലി ഭീതി പരന്നു. പാറക്കല്‍ ഷാഹിദിന്റെ ഉടമസ്ഥതയിലുള്ള പോത്തിനാണ് ബുധനാഴ്ച്ച രാത്രിയോടെ പരുക്കേറ്റത്. രണ്ടു ചെവികളിലും വലിയ മുറിവുകള്‍ എല്‍പ്പിച്ചിട്ടുണ്ട്. വാല്‍ പൂര്‍ണമായും കടിച്ചെടുത്തനിലയിലാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ പുലിയുടേതെന്നു കരുതുന്ന നഖങ്ങളുടെ അടയാളങ്ങളും പതിഞ്ഞിട്ടുണ്ട്. പ്രദേശത്ത് പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്‍പാദങ്ങള്‍ പതിഞ്ഞിട്ടുള്ളുതായും നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാളികാവ് റെയ്ഞ്ച് വനം വകുപ്പ് അധികൃതര്‍ ഇന്നലെ ഉച്ചയോടെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ബുധനാഴ്ച്ച രാത്രി ഒരുമണിയോടെ പോത്തിന്റെ കരച്ചില്‍ ശബ്ദം കേട്ട് വീട്ടുടമസ്ഥന്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ തൊഴുത്തില്‍ നിന്നും അകലെ മുറിവേറ്റു കിടക്കുന്നതായി കാണുകയായിരുന്നു.
കഴിഞ്ഞ കുറെ നാളുകളായി മഞ്ചേരിയിലും പരിസരത്തും പുലിയ ഭീതി പരന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് മഞ്ചേരി പാണ്ടിക്കാട് റോഡില്‍ നിന്നും പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു. എളങ്കൂര്‍, പത്തപിരിയം, ചെരണി തുടങ്ങിയ പ്രദേശങ്ങളിലും പുലിയുണ്ടന്ന തരത്തില്‍ അഭ്യൂഹം പരന്നിരുന്നു. നാട്ടുകാര്‍ പരാതിപ്പെടുന്ന മുറയ്ക്ക് ഭീതിയകറ്റാന്‍ വനംവകുപ്പ് സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്താറുണ്ടങ്കിലും ഫലംകാണാറില്ല. ഭീതിയകറ്റാന്‍ ആവശ്യമായ നടപടികള്‍ വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."