ഖൈറുന്നിസ ചികിത്സാ സഹായം തേടുന്നു
മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ കണ്ണോത്തുമല കാരാട്ടു തൊടി മൊയ്തീന്റെ ഭാര്യ ഖൈയറുന്നിസയാണ് കിഡ്‌നിക്ക് ബാധിച്ച ഗുരുതരോഗത്തിന് ഉദരമതികളുടെ സഹായം തേടുന്നത്.
കോഴിക്കോട് ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് മാസമായി വെന്‍ഡിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സാ നടക്കുന്നത്. ഇതിനകം ചികിത്സയ്ക്ക് എട്ട് ലക്ഷത്തിലധികം രൂപ ചിലവഴിച്ചു. കൂലി പണിക്കാരനായ ഭര്‍ത്താവും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അധികമാണ്. പ്രതിദിനം 15000 രൂപയോളം ചികിത്സാ ചെലവായി മുടക്കേണ്ടി വരുന്നു.
കുടുംബത്തിന്റെ അത്താണിയായ ഖൈറുന്നിസയെ സഹായിക്കന്‍ പ്രദേശവാസികള്‍ ത്രിതല പഞ്ചായത്ത് അംഗങ്ങളെ ഉള്‍പ്പെടുത്തി ചികിത്സാ സഹായകമ്മിറ്റി രൂപികരിച്ചു.
ചികിത്സാ സഹായ കമ്മിറ്റിയുടെ പേരില്‍ തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്കില്‍ 001002014855 അകൗണ്ട് നമ്പറിലും കേരള ഗ്രാമീണ്‍ബാങ്ക് തവിഞ്ഞാല്‍ ശാഖയില്‍ അകൗണ്ട് നമ്പര്‍: 4047810119388, ഐ.എഫ്.എസ്.സി കോഡ്: കെ.എല്‍.ജി.ബി 0040478 എന്ന നമ്പറിലും അകൗണ്ട് തുടങ്ങിയതായി ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ എല്‍.സി തോമസ്, കണ്‍വീനര്‍ ഷീജ ബാബു, കെ.എസ് സഹദേവന്‍, സി.എം നൗഷാദ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."