HOME
DETAILS
MAL
കമലിനെ വിലക്കുന്നത് രാഷ്ട്രീയ ഫാസിസം: സി.പി.ഐ
backup
March 16 2017 | 23:03 PM
നിലമ്പൂര്‍: നിലമ്പൂരില്‍ നടക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സംവിധായകന് കമലിനെ വിലക്കുന്നത് രാഷ്ട്രീയ ഫാസിസമാണെന്ന് സി.പി.ഐ ലോക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാഷ്ട്രീയസ്ഥാനമല്ല.
അത് ജനകീയസ്ഥാനമാണെന്നിരിക്കെ അതിനെ രാഷ്ട്രീയസ്ഥാനങ്ങളായി കാണരുത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചെയര്‍മാനെ തീരുമാനിച്ചാല്‍ അത് ചട്ടലംഘനമാണ്. എന്നാല്‍ മുമ്പേ നോമിനേറ്റ് ചെയ്ത മലപ്പുറത്ത് മത്സരിക്കാനില്ലെന്ന് പറഞ്ഞ വ്യക്തിയാണ് കമല്‍.
സെക്രട്ടറി പി.എം ബഷീര്‍ അധ്യക്ഷനായി. ടി.കെ ഗിരീഷ് കുമാര്‍, സി.വി അശോകന്, എം മുജീബ് റഹ്മാന്, പി ഷാനവാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."