ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കൂട്ടിനാളില്ലാതെ മാധവി
പെരിന്തല്‍മണ്ണ: മഴപെയ്താല്‍ രാത്രിയാണെങ്കില്‍ നനയുകയല്ലാതെ മാര്‍ഗമില്ലാത്ത അവസ്ഥയില്‍ ആദിവാസി വയോധിക. പൊന്ന്യാകുര്‍ശ്ശി ഇടുവമ്മല്‍ കോളനിയിലെ മാധവിയാണ് വീഴാറായ വീട്ടില്‍ അന്തിയുറങ്ങുന്നത്.
രണ്ടു വര്‍ഷം മുന്‍പു ഭര്‍ത്താവ് വിഷവൈദ്യനായ മാധവന് മരിച്ചതോടെയാണ് മാധവി ഒറ്റയ്ക്കായത്. മക്കളില്ലാത്ത ഈ 66കാരി വാതില്‍പോലുമില്ലാത്ത വീട്ടിലാണ് കഴിയുന്നത്. 15 വര്‍ഷം മുന്പുനഗരസഭ നല്‍കിയതാണ് വീട്. ജനലുകള്‍ തുണികൊണ്ട് മറച്ചിരിക്കുകയാണ്. മഴപെയ്താല്‍ ചോര്‍ന്നൊലിക്കും. കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ഇവരുടെ പ്രയാസങ്ങള്‍ കാണാന്‍ പ്രൊമോട്ടര്‍മാരോ മറ്റ് അധികൃതരോ എത്താറില്ല. വീടിന്റെ ശോച്യാവസ്ഥ അധികൃതരെ പലതവണ അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.
ഓരോ തവണയും വീടുനന്നാക്കാന്‍ നഗരസഭ തുക അനുവദിക്കാറുണ്ടെങ്കിലും പണിയൊന്നും നടക്കാറില്ലെന്ന് ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."