പൊതുസ്ഥലത്ത് തെരഞ്ഞെടുപ്പ് പരസ്യം പറ്റില്ല
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അനധികൃത പരസ്യങ്ങളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്നതിന് നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
പൊതുസ്ഥലത്തെ പരസ്യങ്ങള്‍ നീക്കംചെയ്യുക, പൊതുസ്ഥലങ്ങള്‍ വികൃതമാക്കുന്നതു തടയുക, സ്വകാര്യ വ്യക്തികളുടെ സ്ഥലത്തു രേഖാമൂലമുള്ള അനുമതിയില്ലാതെ ബാനറുകളും തോരണങ്ങളും പേസ്റ്ററുകളും പതിക്കുന്നതു നീക്കംചെയ്യുക, ഇത്തരം നിയമലംഘനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുക തുടങ്ങിയവയാണ് സ്‌ക്വാഡിന്റെ ചുമതലകള്‍. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് നോഡല്‍ ഓഫിസറായ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരാണ് നേതൃത്വം നല്‍കുന്നത്.
രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍, ഒരു വീഡിയോ ഗ്രാഫര്‍, നാലു ജീവനക്കാര്‍ എന്നിവര്‍ ഓരോ സ്‌ക്വാഡിലുമുണ്ടാകും. സ്വകാര്യവ്യക്തികളുടെ സ്ഥലത്തോ കെട്ടിടങ്ങളിലോ മതിലുകളിലോ ഉടമകളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ പ്രചാരണം പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."