നല്‍കുന്നത് സ്വീകരിക്കുന്ന സംസ്കാരമാണ് ഭാരതത്തിന്: റസൂല്‍ പൂക്കുട്ടി
നിലമ്പൂര്‍: വിവിധ സംസ്കാരങ്ങളെ കൈക്കൊള്ളുന്ന സംസ്കാരമാണ് ഭാരതത്തിന്റേതെന്ന് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. നിലമ്പൂര്‍ പീവീസ് പബ്ലിക് സ്കൂളിന്റെ സില്‍വര്‍ ജൂബിലി ആചരണത്തിന്റെ ഭാഗമായുള്ള മിഷന് 2020 പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. രാഷ്ട്രപതിയില്‍നിന്നു ലഭിക്കേണ്ട അവാര്‍ഡാണ് ദേശീയ അവാര്‍ഡ്. രാഷ്ട്രപതിയുടെ കൈയില്‍നിന്നു അവാര്‍ഡ് സ്വീകരിക്കുന്നത് ഏതൊരു കലാകാരന്റെയും സ്വപ്നമാണ്. എന്നാല്‍ മാനേജ്മെന്റില്‍ സംഭവിച്ച പിഴവാണ് ഇത്തരത്തില്‍ വിവാദമുണ്ടാകാന്‍ ഇടയായതെന്നും അദ്ദേഹംപറഞ്ഞു. വിശാലമായ രാജ്യമാണ് ഇന്ത്യ.
എല്ലാവിധ സംസ്കാരങ്ങളെയും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത്. ഓസ്കാര്‍ അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം തന്നെ ആദ്യമായി വിളിച്ച് അഭിനന്ദിച്ചത് പാണക്കാട് ശിഹാബ് തങ്ങളാണ്. സുകുമാര്‍ അഴീക്കോട് തന്നെക്കുറിച്ച് മാതൃഭൂമിയില്‍ എഡിറ്റോറിയല്‍ വരെ എഴുതി. കലാകാരന്മാര് ദൈവത്തോട് അടുത്ത് നില്‍ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇന്ന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കേണ്ട ആളാണ്. നിലമ്പൂരില്‍ വരുന്നതിനാലാണ് താന്‍ പോകാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ് എം.പി, മുന്‍ ക്രിക്കറ്റര്‍ സന്ദീപ് ശര്‍മ്മ, രാജേന്ദ്ര നാദല്ല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."