വിവാദങ്ങളുടെ പുറകെ പോകലല്ല സര്‍ക്കാറിന്റെ നയമെന്ന് മന്ത്രി എ.കെ ബാലന്‍
പാലക്കാട്: വിവാദങ്ങളുടെ പുറകെ പോകലല്ല സര്‍ക്കാറിന്റെ നയമെന്ന് സംസ്ഥാന പട്ടിക ജാതി വര്‍ഗ നിയമ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ , മന്ത്രിസഭവാര്‍ഷിക പരിപാടി വിശദീകരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
ജ നങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ എല്ലാ സമയവും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കു വേണ്ടി നില കൊള്ളുന്ന സര്‍ക്കാറിനെ എന്തിനു വേണ്ടിയാണ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കുന്നതെന്നു മനസിലാകുന്നില്ല.ഏത് കാലത്തും ഒററപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനെ വലിയ കാര്യമായി ചിത്രീകരിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാം വാര്‍ഷികം ചെലവ് ചുരുക്കിയാണ് നടത്തി വരുന്നത്.ഒരു രൂപത്തിലും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറിനെ എതിര്‍ക്കപ്പെടേണ്ടതില്ല.പ്രതിപക്ഷം കഴിയുമെങ്കില്‍ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികവുമായി സഹകരിക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു..രാഷ,്ട്രീയമായി നേതാക്കള്‍ സഹകരിക്കില്ലെങ്കിലും ജനങ്ങള്‍ സഹകരിക്കുമെന്ന് ഉറപ്പുണ്ടെന്നുംമന്ത്രി പറഞ്ഞു.
രാഷ്ട്രീയ കൊലപാതകത്തിന് പക രത്തിന് പകരം എന്ന പദ പ്രയോഗം താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി ബാലന്‍ വ്യക്തമാക്കി. ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞപ്പോള്‍ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചതെന്നും താന്‍ പറയാത്തതാണ് പത്രങ്ങളിലും ചാനലുകളിലും വന്നതെന്നും ബാലന്‍ വിശദീകരിച്ചു.പകരത്തിന് പകരം എന്ന പ്രയോഗം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നാണ് താന്‍ പറഞ്ഞതെന്നും ബാലന്‍ അറിയിച്ചു.
ഇത്തരം പ്രവൃത്തിയോട് ഒരു തരത്തിലും സര്‍ക്കാരിന് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.ചെങ്ങന്നൂരില്‍ ഇടതു മുന്നണി ചരിത്ര വിജയം നേടുമെന്നും മന്ത്രി പറഞ്ഞു. യു ഡി എഫിന് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയില്ലാത്ത അവസ്ഥയാണ്. ആര്‍ക്കും അറിയാത്ത വിവിദ തരത്തിലുള്ള ഒഴുക്കാണ ചെങ്ങന്നൂരില്‍ ഇടതു മുന്നണിക്കനുകൂലമായി ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."