സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കീഴടങ്ങാതെ കല്ലേപ്പുളളി ആഴ്ചച്ചന്ത
പാലക്കാട്: കാലങ്ങളായി ഗ്രാമീണ ജീവിതത്തിന്റെ മുഖമുദ്രയായി് ആഴ്ചചന്തകള്‍ കണ്‍മറയുകയാണ്. അമ്പലപറമ്പുകളിലും മറ്റു ആളൊഴിഞ്ഞ പൊതുസ്ഥലങ്ങളിലുമാണ് ചന്തകള്‍ നടന്ന്ുവന്നിരുന്നത്. ഇന്ന് പൊതുവെ 'ചന്ത' എന്നു വിളിക്കപ്പെടുന്ന ഇത്തരം ഗ്രാമീണ സമ്പ്രദായങ്ങള്‍വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും മാര്‍ജിന്‍ ഫ്രീയിലേക്കും വഴിമാറിയിരിക്കുന്നു.
എന്നാല്‍ ഇതേ സമയം ഒരു കൊച്ചു നഗരമായി വികസിച്ചുവരുന്ന കല്ലേപ്പുള്ളിയിലെ വ്യാഴാഴ്ച ചന്ത പഴയതില്‍ നിന്നും വളരെ വ്യത്യാസത്തോടെ ഇന്നും തുടരുന്നു. ഗ്രാമീണ ജനതയുടെ കൂടിച്ചേരലാണ് ഓരോവ്യാഴാഴ്ച്ചയും ഇവിടെ നടക്കുന്നത്.
കല്ലേപ്പുള്ളി തൊര്‍കുളങ്ങര ഭഗവതി ക്ഷേത്രം വക പറമ്പില്‍ ഏകദേശം മുപ്പതിലധികം വര്‍ഷങ്ങള്‍ക്കുമുന്‍പ് ആരംഭിച്ചതാണ് ഈ ആഴ്ചചന്ത. നൂറ്റിയമ്പതിലധികം കച്ചവടക്കാര്‍ ഇവിടെ സാധനങ്ങള്‍ വില്‍ക്കാനെത്തിയിരുന്നു. ഈ ആഴ്ചചന്തയുടെ ഏറ്റവും സ്പഷ്ടമായ പ്രത്യേകത എന്നുപറയുന്നതു തന്നെ,
വിലക്കുറവില്‍ പച്ചക്കറി മുതല്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ വരെ വലിയ അളവില്‍ ലഭ്യമാകുന്നു എന്നതാണ്. പൊള്ളാച്ചി, ഒസൂര്, ബാംഗ്ലൂര്‍ തുടങ്ങി പല സ്ഥലങ്ങളില്‍ നിന്നുമാണ് കച്ചവടക്കാര്‍ സാധനങ്ങള്‍ മൊത്തമായി വാങ്ങുന്നത്. കല്ലേപ്പുള്ളിയിലെയും പരിസരപ്രദേശങ്ങളിലേയും മധ്യവര്‍ഗ്ഗക്കാരായ ജനങ്ങള്‍ക്ക് ഇത് വലിയൊരാശ്വാസമാണ്.
ഇത്രയും വര്‍ഷങ്ങള്‍ക്കുള്ളില്‍ കല്ലേപ്പുള്ളി വ്യാഴാഴ്ച ചന്തയില്‍ ധാരാളം മാറ്റങ്ങളുായി. ഇതില്‍ പ്രധാനമായി കാണുന്നത്, കച്ചവടക്കാര്‍ നൂറിലും കുറവായി. ഒപ്പം സാധനം വാങ്ങുന്നവരുടെ എണ്ണവും. ആഴ്ചയില്‍ മിക്ക ദിവസങ്ങളിലുംവഴിയോരങ്ങളില്‍ ദിവസകച്ചവടക്കാര്‍ എത്തുന്നതിനാല്‍ ആഴ്ച്ച ചന്തയുടെ പ്രസക്തി കുറഞ്ഞുവരികയാണ്.
പലയിടങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരുന്ന കച്ചവടക്കാരായിരുന്നതിനാല്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യൂണിയനില്ല. ഒപ്പം സ്ഥലത്തെ പ്രധാന മാര്‍ക്കറ്റ് എന്ന നിലയില്‍ സംരക്ഷിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവുന്നില്ല എന്നതും ഒരു പോരായ്മയാണ്. എന്നാല്‍ കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കും വെളിച്ചം വിളമ്പിയിരുന്ന പാട്ടവിളക്കുകള്‍ക്കും മഴ വന്നാല്‍ നഞ്ഞു കച്ചവടം ചെയ്യേണ്ടി വരുന്ന അവസ്ഥക്കു പകരം പുതിയ എമര്‍ജന്‍സി ലാമ്പുകളും ടാര്‍പായകളും വന്നത് ആഴ്ചചന്തകളില്‍ വന്ന ഒരു വികസനമായി കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."