മിഷേലിന്റെ മരണം അത്മഹത്യയെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ചും
കൊച്ചി: മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചും. ഗോശ്രീ പാലത്തിലേക്കുള്ള റോഡിലൂടെ മിഷേല്‍ നടന്നു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് എത്തിയത്. ഇതേത്തുടര്‍ന്ന് ഇന്നലെ ക്രംബ്രാഞ്ച് സംഘം ഇവിടെ തെളിവെടുപ്പിനായി എത്തിയിരുന്നു. പണ്‍കുട്ടി പാലത്തിലൂടെ നടന്നു പോകുന്നത് കï വൈപ്പിന്‍ സ്വദേശി അമല്‍ വില്ഫ്രെഡിനെയും കൂട്ടിയായിരുന്നു തെളിവെടുപ്പ് നടത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ പെണ്‍കുട്ടി തനിച്ച് നടന്നു പോകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഹൈക്കോടതിക്ക് സമീപത്തെ ഫ്ളാറ്റില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മാര്‍ച്ച് അഞ്ചിന് വൈകീട്ട് ഏഴ് മണിയോടെ മിഷേലിനോട് സാദൃശ്യമുള്ള ഒരു പെണ്‍കുട്ടി ഗോശ്രീ പാലത്തിലൂടെ കരഞ്ഞു കൊïു പോകുന്നത് കïതായും അല്പ സമയത്തിനകം പെണ്‍കുട്ടിയെ കാണാതായെന്നും വൈപ്പിന്‍ സ്വദേശി അമല്‍ വില്‍ഫ്രെഡ് പൊലിസിന് നല്കിയ മൊഴി ദൃശ്യങ്ങള്‍ക്ക് സാധൂകരണം നല്കുന്നുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."