നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി ഒളിവില്‍
സ്വന്തം ലേഖകന്‍
പയ്യന്നൂര്‍ (കണ്ണൂര്‍): പയ്യന്നൂര്‍ നഗരസഭ സ്റ്റേഡിയത്തിന് സമീപത്തെ പാര്‍ക്കിങ് കേന്ദ്രത്തില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പി.ടി ബേബിരാജ് (28) ഒളിവില്‍ പോയതായി പൊലിസ്.
കഴിഞ്ഞ ഒന്‍പതിന് പുലര്‍ച്ചെ പാര്‍ക്കിങ് കേന്ദ്രത്തില്‍ തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കളോടും സഹോദരിമാരോടുമൊപ്പം ഉറങ്ങിക്കിടന്ന ഏഴു വയസുകാരിയായ ബാലികയെ വാപൊത്തി എടുത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദംകേട്ട് ഉണര്‍ന്ന മാതാപിതാക്കളും മറ്റു നാടോടികളും ചേര്‍ന്നാണ് ബാലികയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ബാലികയുടെ മാതാപിതാക്കളുടെ പരാതിയില്‍ പൊലിസ് കേസെടുത്തിരുന്നു.
ബാലികയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിയും കുടുംബാംഗങ്ങളും താമസിച്ചിരുന്ന പൊലിസ് സ്റ്റേഷന് പിറക് വശത്തെ ക്വാട്ടേഴ്‌സില്‍ ശനിയാഴ്ച രാവിലെ പൊലിസ് എത്തിയപ്പോള്‍ പ്രതി സ്ഥലത്തില്ലായിരുന്നു. ഇന്നലെ രാവിലെയും പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ പോയപ്പോള്‍ കുടുംബാംഗങ്ങളടക്കം ക്വാര്‍ട്ടേഴ്‌സ് പൂട്ടി കടന്നുകളഞ്ഞിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തില്‍ പി.ടി ബേബിരാജ് ബംഗളൂരുവിലേക്കു കടന്നതായാണ് കണ്ടെത്താന്‍ കഴിഞ്ഞത്.പ്രതി ഉപയോഗിച്ചിരുന്ന ഫോര്‍ രജിസ്‌ട്രേഷന്‍ ബുള്ളറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലിസ്. എം. സുല്‍ഫത്തിന്റെ നേതൃത്വത്തിലുള്ള പൗരാവകാശ പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനിലെത്തി പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുത്ത് നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. സി.ഐ എം.പി ആസാദ്, എസ്.ഐ കെ.പി ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."