HOME
DETAILS
MAL
ഇറാഖ് തെരഞ്ഞെടുപ്പ്: അബാദി മുന്നില്‍
backup
May 14 2018 | 02:05 AM
ബഗ്ദാദ്: ഇറാഖി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നസ്ര് സഖ്യം മുന്നിലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വൃത്തത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാന എതിരാളി മുഖ്തദാ സദറിന്റെ അല്‍ സൈറൂന്‍ പാര്‍ട്ടിയാണ് തൊട്ടുപിറകിലുള്ളത്. അനൗദ്യോഗിക പ്രാഥമിക ഫലങ്ങളെ ഉദ്ധരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന് വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക ഫലം ഇന്നു പുറത്തുവരും.
ഐ.എസിനെതിരേ സര്‍ക്കാര്‍ വിജയം പ്രഖ്യാപിച്ച ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പായിരുന്നു ശനിയാഴ്ച നടന്നത്. മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പതനത്തിനു ശേഷമുള്ള നാലാമത്തെ തെരഞ്ഞെടുപ്പുമാണിത്. എന്നാല്‍, 44.52 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. 2003നു ശേഷം ഇതാദ്യമായാണ് പോളിങ് ശതമാനം 60നു താഴെ വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."