അടിമുടി മാറ്റവുമായി ഗൂഗിളെത്തുന്നു
ടെക്ക് ലോകത്തിനും സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈമാസം ആദ്യവാരം നടന്ന ഗൂഗിള്‍ ഐഒ മീറ്റ്. ഉപഭോക്താക്കളെ നിരാശപ്പെടുത്താത നിരവധി പദ്ധതികളാണ് ഗൂഗിള്‍ മീറ്റിങ്ങില്‍ അവതരിപ്പിച്ചത്.
നവീകരിച്ചതും പുതിയതുമായ ഒട്ടേറെ ഫീച്ചറുകള്‍ ഗൂഗിള്‍ ഉള്‍പ്പെടുത്തിയതിന്റെ പ്രഖ്യാപനങ്ങളും ഇതിന്റെ ഡെമോയും മീറ്റിങ്ങില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
പ്രതീക്ഷിച്ചതിലും കൂടുതല്‍ സംഭവങ്ങള്‍ ഗൂഗിള്‍ ഉപഭോക്തക്കള്‍ക്കായി കൊണ്ടുവന്നു.
വമ്പന്‍ പ്രഖ്യാപനമായ പുതിയ ഒഎസ് ആന്‍്‌ഡ്രോയ്ഡ് പി മുതല്‍ ഗൂഗിള്‍ അസിസ്റ്റന്റ് വരെ നീളുന്നു അത്.
പുതിയ ഒപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡ് പിയില്‍ നാവിഗേഷന്‍ സിസ്റ്റം, സ്മാര്‍ട്ട് കാമറ തുടങ്ങി ഒട്ടനവധി സവിശേഷതകളോടെയാണ് പുറത്തിറങ്ങുന്നത്. ഇത് പുറത്തിറങ്ങാന്‍ കാലതാമസമെടുക്കുമെങ്കിലും സോണി, നോക്കിയ, ഗൂഗിള്‍, ഷവോമി തുടങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ക്കായി പൊതു ബീറ്റ കമ്പനി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു പ്രധാന പ്രത്യേകത ഗൂഗിള്‍ അസിസ്റ്റന്റില്‍ കൂടുതല്‍ ശബ്ദങ്ങള്‍ ഉള്‍പ്പെടുത്തി എന്നതാണ്.
ആറ് ശബ്ദങ്ങള്‍ ഇതില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അസിസ്റ്റന്റ് ആമസോണിന്റെ അലക്‌സയെക്കാള്‍ മികച്ചതാകുമെന്നാണ് ടെക് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.
ഗൂഗിള്‍ അസിസ്റ്റന്റിന്റെ പുതിയ അപ്‌ഡേഷനില്‍ കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആയിരുക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു.
കൂടാതെ ജിമെയിലില്‍ സ്മാര്‍ട്ട് റിപ്ലേ ഓപ്ഷന്‍, ഫോട്ടോസ് മികച്ച രീതിയില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്നതും ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ന്യൂസ് എന്നിവയുടെ നവീകരിച്ച പതിപ്പ് തുടങ്ങിയവയും പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു.
എത്രയും പെട്ടെന്ന് ഇതിന്റെ അപ്‌ഡേഷന്‍ വരുമെന്ന പ്രതീക്ഷയിലാണ് ടെക് ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."