റേഷന്‍ വിതരണം രണ്ടു ദിവസകത്തിനുള്ളില്‍ പൂര്‍ത്തിയാകും: മന്ത്രി തിലോത്തമന്‍
കൊല്ലം: ജില്ലയിലെ റേഷന്‍ വിതരണം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. ജില്ലയില്‍ 1423 റേഷന്‍ കടകളാണുള്ളത്. ഇതില്‍ 840 കടകളിലും വിതരണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഗോഡൗണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തൊഴില്‍ പ്രശ്‌നങ്ങളും പരിഹരിച്ചു. റേഷന്‍ കടക്കാര്‍ക്ക് ഭക്ഷ്യധാന്യം കടകളില്‍ എത്തിച്ച് തൂക്കി നല്‍കുക എന്നത് പ്രായോഗികമല്ല. ഗോഡൗണില്‍ നിന്ന് അവ കൃത്യമായി തൂക്കി നല്‍കുന്നുണ്ട്. ഓണക്കാലമാകുന്നതോടെ അരിവില കൂടുതല്‍ കുറയ്ക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ കൊല്ലം ഡിപ്പോ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി.
പൊതുവിപണിയില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നതായി മന്ത്രി പറഞ്ഞു. ഇതിന്റെ ഫലം കണ്ടുതുടങ്ങി. റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കും. ജില്ലയില്‍ കുന്നത്തൂര്‍ കരുനാഗപ്പള്ളി താലൂക്കുകള്‍ക്ക് നിലവില്‍ ഒരു ഗോഡൗണാണ് ഉള്ളത്. കുന്നത്തൂരില്‍ പുതിയ ഗോഡൗണ്‍ നിര്‍മിക്കും. ഇതിനായി റവന്യൂ വകുപ്പിന്റെ പുറമ്പോക്കിലുള്ള ഒരേക്കര്‍ സ്ഥലം വെയര്‍ഹൗസിങ് കോര്‍പ്പറേഷന് കൈമാറിയിട്ടുണ്ട്. അവിടെയുള്ള സോഷ്യല്‍ ഫോറസ്റ്ററിയുടെ കെട്ടിടങ്ങള്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് പുനരുദ്ധരിച്ച് എല്ലാ സംവിധാനങ്ങളഓടും കൂടി ഗോഡൗണ്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ സപ്ലൈ ഓഫീസര്‍ ഷാജി കെ ജോണ്‍, സപ്ലൈകോ അസി. മാനേജര്‍ കെ സി സത്യകുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ടി എസ് രാജീവ് എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."