HOME
DETAILS
MAL
അവധി കഴിഞ്ഞ് മടങ്ങിയ മലയാളി സൈനികന് മിലിട്ടറി ക്യാംപില്‍ മരിച്ചു
backup
March 17 2017 | 19:03 PM
കൊട്ടാരക്കര: അവധി കഴിഞ്ഞ് 20 ദിവസം മുമ്പ് ജോലി സ്ഥലത്തേക്ക് മടങ്ങിയ മലയാളി സൈനികന് ചത്തിസ്ഘട്ടിലെ മിലട്ടറി ക്യാംപില്‍ മരിച്ചു. 17 വര്‍ഷമായി സെന്‍ട്രല്‍ മിലിട്ടറിയില്‍ പൊലിസായി സേവനം അനുഷ്ഠിച്ചുവരുന്ന കൊട്ടാരക്കര കരിക്കം തെക്കടത്തു കിഴക്കേവീട്ടില്‍ തോമസിന്റെ മകന് അജോഷാ(35)ണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ മരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹം വിമാനമാര്‍ഗം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. സംസ്കാരം പിന്നീട് നടക്കും. പരേതയായ ലീലാമ്മയാണ് മാതാവ്. ജസി ഭാര്യയും അലീന,അലോഷി എന്നിവര്‍ മക്കളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."