HOME
DETAILS

ജില്ലാ പൈതൃക മുന്നേറ്റയാത്രക്ക് പ്രൗഢ സമാപനം

  
backup
May 14 2018 | 05:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b4%be

 

കോഴിക്കോട്: സുന്നീ ധാരകള്‍ ഉണ്ടാക്കിയ വൈജ്ഞാനിക മുന്നേറ്റങ്ങളെ തങ്ങളുടെ നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയായി ലളിതവല്‍ക്കരിക്കാന്‍ ശ്രമിച്ച നവീന വാദികള്‍ക്ക് താക്കീതായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ പൈതൃക മുന്നേറ്റയാത്രക്ക് പ്രൗഢ സമാപനം. ജില്ലാ പ്രസിഡന്റ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴുദിവസങ്ങളിലായി നടന്ന യാത്ര കുറ്റ്യാടിയില്‍ നിന്നാരംഭിച്ച് ജില്ലയിലെ ഇരുപതിലധികം കേന്ദ്രങ്ങളില്‍ പര്യടനം നടത്തിയാണ് കുറ്റിച്ചിറയില്‍ സമാപിച്ചത്.
സമാപന സമ്മേളനം എസ്.കെ.എസ്. എസ്. എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാരമ്പര്യത്തില്‍ അധിഷ്ഠിതമായി നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്നും അതിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നവീന പ്രസ്ഥാനങ്ങളെ ചെറുക്കണമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
സമസ്ത പ്രവാചകാനുചരരുടെ ചിന്താധാരകളെ അക്ഷരാര്‍ഥത്തില്‍ പിന്തുടര്‍ന്നവരാണ്. ആദര്‍ശത്തില്‍നിന്നു വ്യതിചലിക്കാതെ തീവ്ര സ്വഭാവമുള്ള വിഭാഗങ്ങളെ എതിര്‍ത്തതാണ് സമസ്തയുടെ ചരിത്രം. അതേസമയം തീവ്രസലഫി വിഭാഗങ്ങള്‍ ഫാസിസത്തിനു കുടപിടിക്കുകയാണെന്നും രാജ്യത്തിന്റെ ബഹുസ്വരതക്ക് ഇത്തരം വിഭാഗങ്ങള്‍ ഭീഷണി സൃഷ്ടിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ മുഖ്യാതിഥികളായി. അബ്ദുല്ലക്കോയ തങ്ങള്‍ അധ്യക്ഷനായി.
കുഞ്ഞാലന്‍കുട്ടി ഫൈസി, സുബൈര്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി.എം അഷ്‌റഫ് കുറ്റിക്കടവ്, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, ഖാസിം നിസാമി പേരാമ്പ്ര, ജലീല്‍ ദാരിമി നടുവണ്ണൂര്‍, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ഹിള്ര്‍ റഹ്മാനി, ത്വാഹ യമാനി, ഷാക്കിര്‍ യമാനി, മിദ്‌ലാജ് അലി, കുഞ്ഞിമരക്കാര്‍ മലയമ്മ, അഷ്‌കര്‍ പൂവാട്ട്പറമ്പ്, നിയാസ് മാവൂര്‍, യഹിയ വെള്ളയില്‍, സി.പി ഇഖ്ബാല്‍, റസാഖ് മായനാട്, എം.പി കോയട്ടി, ഹാമിദ് സുഹാദ്, സൈനുല്‍ ആബിദ് ദാരിമി, അലി അക്ബര്‍ മുക്കം, സലാം ഫറോക്ക്, റഫീഖ് മാസ്റ്റര്‍, നിസാര്‍ വടകര, സുബൈര്‍ ദാരിമി കൊടുവള്ളി, സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം:  സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു  

Business
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് സഭ; സമാനതകളില്ലാത്ത ദുരന്തം, 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ല; എംഡിക്ക് തുറന്ന കത്തെഴുതി വനിതാ മാധ്യമപ്രവര്‍ത്തക രാജിവച്ചു

Kerala
  •  2 months ago
No Image

സൈബര്‍ ആക്രമണം:  കടുത്ത വകുപ്പുകള്‍ ചുമത്തി മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്, നടപടി അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപില്‍ ഭീകര വ്യോമാക്രമണം; 18 മരണം, ഗസ്സയിലും ആക്രമണം ശക്തം

International
  •  2 months ago
No Image

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍ 

International
  •  2 months ago
No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago