കോഴി വിതരണം നടന്നില്ല
വാടാനപ്പള്ളി: തളിക്കുളം ഗ്രാമപഞ്ചായത്തില്‍ ജനകിയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യുവാന്‍ കൊണ്ടുവന്ന കോഴികള്‍ പ്രായമാവാത്തതിനാല്‍ തിരിച്ചയച്ചു. മിനിമം 45 ദിവസമെങ്കിലും പ്രായമായ കോഴികളേയാണ് വിതരണം ചെയ്യേണ്ടത് പക്ഷെ 10 മുതല്‍ 15 ദിവസം വരെ മാത്രം പ്രായമായ കോഴി കുഞ്ഞുങ്ങളെയാണ് ഇന്നലെ വിതരണം ചെയ്യുവാന്‍ കൊണ്ടുവന്നത്.
കോഴി കുഞ്ഞുങ്ങളെ ഇറക്കിയപ്പോള്‍ ചുറ്റും കാക്ക കൂട്ടം വന്നത് പരിഹാസത്തിന് ഇടവരുത്തി. ഇതേ തുടര്‍ന്ന് ഗുണഭോക്താക്കളുടെ വന്‍ പ്രതിഷേധം ഉണ്ടായി തുടര്‍ന്ന് കോഴി കുഞ്ഞുങ്ങളെ തിരിച്ച് കൊണ്ടു പോകേണ്ടി വന്നു. 2016-2017 ജനകീയാസൂത്രണ പദ്ധതിയില്‍ മുമ്പ് വളം ഇറക്കിയതും പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചയച്ചിരുന്നു. പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്നവരുടെ അനാസ്ഥ മൂലം വളം വിതരണം തടസ്സമാകുമെന്ന് കരുതി പക്ഷെ പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തെ കാറ്റില്‍ പറത്തി കൃഷി വര്‍ക്കിംങ് ഗ്രൂപ്പ് തീരുമാനപ്രകാരം വളം വിതരണം ചെയ്യേണ്ട അവസ്ഥ തളിക്കുളം പഞ്ചായത്തിന് വന്നു. ഈ നാണക്കേട് മാറും മുമ്പാണ് വീണ്ടും സുതാര്യമായി നടക്കേണ്ട കോഴി വിതരണത്തിലും പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്നവരുടെ പിടിപ്പ് കേട് കൊണ്ട് കോഴികളെ തിരിച്ചയക്കണ്ട അവസ്ഥ വന്നതെന്ന് യൂ.ഡി.എഫ്. പഞ്ചായത്ത് അംഗം പറഞ്ഞു. യാതൊരു മുന്നൊരുക്കവും നടത്താതെ എല്ലാത്തിലും രാഷ്ട്രിയ കുബുദ്ധിയോടെ മാത്രം പെരുമാറുന്ന പഞ്ചായത്ത് ഭരണം ജനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ക്ഷണിച്ച് വരുത്തുന്നത്. യാതൊരു വിവേകവുമില്ലാതെ പഞ്ചായത്തിലിടുക്കുന്ന തീരുമാനങ്ങളെ യു.ഡി.എഫ്. എതിര്‍ക്കുകയും തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതിലും അസ്വാസ്ഥരായ സി.പി.എം ഭരണ നേതൃത്വം രാഷ്ട്രിയ വിവേചനം മാറ്റി നിറുത്തി ജനകിയ താല്‍പര്യത്തിന് മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുവാന്‍ മുന്നോട്ട് വരണമെന്നും എല്ലെങ്കില്‍ അതി ശക്തമായ സമരങ്ങള്‍ ഇനിയും കാണേണ്ടി വരുമെന്ന് യൂ.ഡി.എഫ്.പഞ്ചായത്ത് മെമ്പര്‍മാരായ പി.ഐ.ഷൗക്കത്തലി, കെ.എ.ഹാറൂണ്‍ റഷീദ്, സുമന ജോഷി, പി.എസ്.സുല്‍ഫിക്കര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."