'രോഗികള്‍ വലഞ്ഞാലും വാഹനങ്ങള്‍ വിശ്രമിക്കട്ടെ'
തിരൂരങ്ങാടി: കൈക്കുഞ്ഞുങ്ങളുമായി രോഗികള്‍ പൊരിവെയിലത്ത് വലഞ്ഞാലും തങ്ങളുടെ വാഹനങ്ങള്‍ വിശ്രമിക്കട്ടെ എന്ന നിലപാടിലാണ് തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ചില ജീവനക്കാര്‍.
ആശുപത്രിയുടെ ഓഫിസ് കെട്ടിടത്തിന്റെ വരാന്തയാണ് ജീവനക്കാര്‍ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി കൈയേറിയത്. ആശുപത്രിയിലെത്തുന്ന രോഗികളുടെ നീണ്ട നിര പലപ്പോഴും ഫാര്‍മസിക്ക് പുറത്തേക്ക് നിളുന്നത് മുറ്റത്തെ ചുട്ടുപൊള്ളുന്ന വെയിലിലേക്കാണ്. ഫാര്‍മസിയോട് ചേര്‍ന്ന് കെട്ടിടത്തിന് വരാന്ത ഉണ്ടെങ്കിലും അവിടെ നിറയെ ഓഫിസ് ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ് പതിവ്. വരാന്തക്ക് പുറത്ത് ധാരാളം സ്ഥലം ഒഴിഞ്ഞു കിടക്കുകയാണെങ്കിലും ജീവനക്കാര്‍ എന്നും വരാന്തയില്‍ തന്നെയാണ് ബൈക്കുകളും മറ്റും നിര്‍ത്തിയിടുന്നത്. ഇക്കാരണത്താല്‍ മണിക്കൂറുകളോളം പോരിവെയിലത്ത് നില്‍ക്കേണ്ട അവസ്ഥയാണ് രോഗികള്‍ക്ക്. ഇതുമൂലം പലപ്പോഴും രോഗികള്‍ തല കറങ്ങി വീഴുന്നതും പതിവാണ്. ദിവസേന ആയിരത്തിമുന്നൂറോളം രോഗികളാണ് ചികിത്സ തേടി തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയിലെത്തുന്നത്. രോഗികള്‍ പലതവണ ആവശ്യപ്പെട്ടിട്ടും വാഹനങ്ങള്‍ വരാന്തയില്നിന്നും മാറ്റാന്‍ അധികൃതര്‍ തയാറായില്ലെന്ന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."