HOME
DETAILS
MAL
പൊലിസിന്റെ ശ്രദ്ധ താനൂരില്‍; മേഖലയില്‍ മണല്‍, മണ്ണ് കടത്ത് വ്യാപകം
backup
March 17 2017 | 20:03 PM
എടപ്പാള്‍: താനൂര്‍ കടപ്പുറത്തുണ്ടണ്ടായ ലീഗ് - സി.പി.എം സംഘര്‍ഷത്തെ തുടര്‍ന്ന് പൊലിസിന്റെ ശ്രദ്ധ അയഞ്ഞതോടെ മേഖലയില്‍ മണല്‍, മണ്ണ് മാഫിയകളുടെ പ്രവര്‍ത്തനം സജീവമായി.
മേഖലയിലെ സ്റ്റേഷനുകളിലെ സിവില്‍ പൊലിസ് ഓഫിസര്‍മാരുടെ കുറവ് മുതലെടുത്താണ് മാഫിയ കടത്ത് ശക്തമാക്കിയത്. കുറ്റിപ്പുറം - തിരൂര്‍ റോഡിലെ വിവിധ കടവുകളിലും രഹസ്യ കടവുകളില്‍ നിന്നുമാണ് മണല്‍ കടത്തുന്നത്.
പൊലിസ് പെട്രോളിങ്ങിന്റെ അളവ് കുറഞ്ഞതാണ് കടത്ത് വ്യാപകമാക്കിയത്. ടിപ്പര്‍ ലോറികള്‍ക്ക് സര്‍വിസ് നടത്തുന്നതിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ദിവസങ്ങളായി ഇവയൊന്നും പാലിക്കപ്പെടുന്നില്ല.
ഇതോടൊപ്പൊം തന്നെ മണ്ണെടുപ്പും വയല്‍ നികത്തലും വ്യാപകമായിട്ടുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."