അറിവും സര്‍ഗാത്മകതയും നല്ല ഗവേഷണങ്ങള്‍ക്ക് അനിവാര്യം: ഡോ. ഖാദര്‍ മങ്ങാട്ട്
മഞ്ചേരി: അറിവും സര്‍ഗാത്മകതയും കൂടി ചേരുന്നിടത്തു മാത്രമെ നല്ല ഗവേഷണങ്ങള്‍ ഉണ്ടാവുകയുള്ളുവെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: ഖാദര്‍മങ്ങാട്ട് അഭിപ്രായപ്പെട്ടു. മഞ്ചേരി യൂനിറ്റി വനിതാ കോളജില്‍ പി.ജി ഗവേഷണ പ്രബന്ധങ്ങള്‍ക്കുള്ള കൊരമ്പയില്‍ അഹമ്മദ് ഹാജി നാഷണല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തമമായ സാമൂഹിക ഘടന സൃഷ്ടിക്കുന്നതില്‍ മാനവിക വിഷങ്ങളിലെ ഗവേഷണ പ്രബന്ധങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പ്രതിഭകളുടെ മികച്ച ഗവേഷങ്ങളാണ് സമൂഹത്തിന്റെ പുരോഗതിക്കു കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സഫയര്‍ മഹമൂദ്(കാലിക്കറ്റ് സര്‍വകലാശാല), എ.യു.എസ് ഹര്‍ഷ,നുസ്‌ല തബസ്സും എന്നിവര്‍ ക്യാഷ് അവാര്‍ഡുകള്‍ നേടി. കോളജ് പ്രിന്‍സിപ്പല്‍ ഡോ: സി. സെയ്തലവി, ഒ. അബ്ദുല്‍ അലി, അബ്ദുല്‍ഹമീദ്, ഫഹദ് കൊരമ്പയില്‍, മുഹമ്മദാലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."