അരൂരിന് അഭിമാനമായി കെ.വി സുധാകരന്‍
അരൂര്‍: മൂന്നു പതിറ്റാണ്ടായി പത്രപ്രവര്‍ത്തന മേഖലയില്‍ നിറ സാന്നിധ്യമായ അരൂര്‍ സ്വദേശി കെ.വി സുധാകരനെ സംസ്ഥാന വിവരാവകാശ കമ്മീഷണറായി ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം നിയമിച്ചതില്‍ അരൂര്‍ നിവാസികള്‍ക്ക് അഭിമാനം.
ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് പുതിയ ദൗത്യത്തിനായി നിയമിക്കപ്പെട്ടത്. ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്ററും കേരള സര്‍വ്വകലാശാലാ ജേര്‍ണലിസം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമായിരുന്നു.തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറാണ്. ഇംഗ്ലീഷ് സാഹിത്യത്തിലും മാസ് കമ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും ഉണ്ട്.
അരൂരിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായ വിദ്യ, പാഠശാല, എന്നിവയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും, സഹോദര പ്രസ്ഥാനങ്ങളുടെയും സന്തത സഹചാരിയും അവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ എക്കാലത്തേയും പ്രേരണാശക്തിയുമാണ് കെ.വി സുധാകരന്‍.അരൂരിലെ ആദ്യ കാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ കൊടുവേലിക്കകത്ത് പരേതനായ വാവയുടെയും അംബുജാക്ഷിയുടെയും മകനാണ്.തിരുവനന്തപുരത്ത് വെറ്ററിനറി സര്‍ജനായ ഡോ.ശ്രീദേവിയാണ് ഭാര്യ. മകന്‍ സൂരജ് എന്‍ജിനിയറിംഗ് ബിരുദധാരിയാണ്.ലീല, വത്സല, പരേതനായ കെ.വി കാര്‍ത്തികേയന്‍, കെ.വി.അജയന്‍, ശോഭ എന്നിവരാണ് സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."