ആരോഗ്യ സന്ദേശ യാത്രയ്ക്ക് സ്വീകരണം നല്കി
കൂട്ടിലങ്ങാടി: മഴക്കാല രോഗ നിയന്ത്രണ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലേറിയ ഓഫിസര്‍ ബി.എസ് അനില്‍കുമാര്‍ നയിച്ച ജില്ലാ സന്ദേശ യാത്രയ്ക്കു കൂട്ടിലങ്ങാടി ടൗണില്‍ സ്വീകരണം നല്കി. മങ്കട സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. യു. ബാബു അധ്യക്ഷനായി. എച്ച്.എസ് രാധാകൃഷ്ണന്, ഡോ. ഫിറോസ് ഖാന്, ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ എന്‍. സ്വാദിഖലി, ടി.എ കുമാരന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഫസലുല്‍ ഹഖ് എന്‍.പി, സെക്രട്ടറി മുഹമ്മദലി സംസാരിച്ചു. എച്ച്.ഐ കൃഷ്ണന് കാരാങ്ങര ആരോഗ്യ ഗാനം അവതരിപ്പിച്ചു. പൊന്മള 'ആതുര' കലാ സമിതിയുടെ ആരോഗ്യ ലഘു നാടകവും അരങ്ങേറി. ജെ.എച്ച്.ഐ മാരായ രാജേഷ്, ദേവാനന്ദ് പങ്കെടുത്തു.
പരിപാടിയില്‍ മങ്കട, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, ചെമ്മലശ്ശേരി, കൂട്ടിലങ്ങാടി, കോഡൂര്‍, മക്കരപ്പറമ്പ് പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അംഗന്‍വാടി ടീച്ചര്മാര്, പൊതു ജനങ്ങള്‍, ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. കൂട്ടിലങ്ങാടി പി.എച്ച്.സിയിലെ ഷീബ എ, അബ്ദുറഷീദ് കെ.സി, നിധീഷ് ബാബു, ജാഫര്‍ ടി, ജിഷ, മഞ്ജു, ഷീന, ഷാഹിന എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."