പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കൂത്താട്ടുകുളം: പി.എ തോമസ് വില്‍ഫ്രഡ് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കാക്കൂര്‍ ഗ്രാമീണ വായനശാല, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പഠനോപകരണങ്ങളും ആരക്കുന്നം ടോക്ക് എച്ച് എഞ്ചിനിയറിങ് കോളജിന്റെ സഹകരണത്തോടെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സയന്റിഫിക് കാല്‍ക്കുലേറ്ററുകളും വിതരണം ചെയ്തു. നൂറ്റി എണ്‍പതോളം വിദ്യാര്‍ഥികള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി. പിറവം എം.എല്‍.എ അനൂപ് ജേക്കബ് പദ്ധതി ഉത്ഘാടനം ചെയ്തു. ഗ്രാമീണ വായനശാല പ്രസിഡന്റ് കെ.പി അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമീണ വായനശാല അംഗങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് കെ.കെ.എസ് പണിക്കര്‍ മെമോറിയല്‍ അവാര്‍ഡുകള്‍ തിരുമാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.എന്‍ വിജയന്‍ വിതരണം ചെയ്തു.
അവധിക്കാല വായനക്കുറിപ്പ് മത്സരത്തിലെ വിജയി ദേവി പ്രീയ സുരേഷിന് തിരുമാറാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡ് എം.എല്‍.എ അനൂപ് ജേക്കബ് വിതരണം ചെയ്തു. ഗ്രാമീണ വായനശാല സ്ഥാപക നേതാവ് കെ.ആര്‍ .നാരായണന്‍ നമ്പൂതിരിപ്പാടിന്റെ സ്മരണയ്ക്കായി കുടുംബാംഗങ്ങള്‍ വായനശാലയക്ക് നല്‍കിയ പുസ്തകങ്ങള്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എം ഗോപി ഏറ്റുവാങ്ങി.
ലൈബ്രറി നേതൃസമതി പ്രസിഡന്റ് അനില്‍ ചെറിയാന്‍, വായനശാല സെക്രട്ടറി വര്‍ഗീസ് മാണി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സാജു ജോണ്‍ ,കെ ആര്‍ പ്രകാശന്‍ ,
സ്മിത ബൈജു. ടോക്ക് എച്ച് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ശ്രീല ശ്രീധര്‍ ,വി കെ ശശിധരന്‍ ,സുനില്‍ കള്ളാട്ടുകുഴി ,കെ ആര്‍ രാമന്‍ നമ്പൂതിരിപ്പാട് ,എല്‍ദോസ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഹരീഷ് ആര്‍ നമ്പൂതിരിപ്പാട് , എം.എന്‍ മനോജ് കുമാര്‍ ,സി.സി ശിവന്‍കുട്ടി ,പി കെ പ്രസാദ് ,ബീന ജോസ് ,എസ് സതീഷ് കുമാര്‍ ,ലൈബ്രറിയന്‍ ജെന്‍സി ജോസ് തുടങ്ങിയവര്‍ പീനോപകരണ വിതരണത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."