കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് ദുരിതം മാത്രം: കെ.പി.എ മജീദ്
മലപ്പുറം: ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിക്കുന്ന സര്‍ക്കാറുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നത് എന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ത്തു കൊണ്ടിരിക്കുന്ന കേന്ദ്രവും സ്വത്തിനും ജീവനും രക്ഷയില്ലാത്ത വിധം ജനങ്ങളുടെ സ്വരജീവിതം താറുമാറാക്കിയ സംസ്ഥാന സര്‍ക്കാറും സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്വസ്ഥത ഇല്ലാതാക്കിയിരിക്കുകയാണെന്നും കെ.പി.എ മജീദ് പറഞ്ഞു.
കേരള പ്രവാസിലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.എച്ച് കുഞ്ഞാലി ഹാജി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍, സീനിയര്‍ വൈസ്പ്രസിഡന്റ് പി.എം.കെ കാഞ്ഞിയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരി, സി.ടി അബ്ദുന്നാസര്‍, സലാം വാക്കാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.കെ തങ്ങള്‍, ടി.പി റഷീദ്, കെ.എ സലാം, വി. അബ്ദുല്‍ ഹമീദ്, സൊഹ്റാബ് കൊടക്കാടന്‍, കെ.ടി ഹംസ, സി.എച്ച് യൂസുഫ്, എം. അഹ്മദ്, കുമ്മാളില്‍ മുഹമ്മദ്, അഷ്റഫ്, കെ.വി ബഷീര്‍, നടക്കാവില്‍ ഹംസുമോന്‍, അസീസ് പഞ്ചിളി, മുഹമ്മദ് ബഷീര്‍, കെ.കെ അബ്ദുല്‍ റഹ്മാന്, തെയംബാടി ബാവ ഹാജി, മുട്ടേങ്ങാടന്‍ മുഹമ്മദലി ഹാജി, എന്‍. മുഹമ്മദ് കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."