HOME
DETAILS

മൂലക്കുരു ചികിത്സ: വ്യാജ ഡോക്ടര്‍മാരില്‍ ഒരാള്‍ റിമാന്റില്‍; മറ്റുള്ളവര്‍ക്ക് ജാമ്യം

  
backup
June 26 2016 | 00:06 AM

%e0%b4%ae%e0%b5%82%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-2

നിലമ്പൂര്‍: മൂലക്കുരുവിന് വ്യാജ ചികിത്സ നല്‍കിവന്നതിന് അറസ്റ്റിലായവരില്‍ ഒരാളെ നിലമ്പൂര്‍ കോടതി റിമാന്റ് ചെയ്തു. മറ്റു മൂന്നു പേര്‍ക്ക് ജാമ്യം ലഭിച്ചു. നിലമ്പൂരില്‍ രാജീവ് ക്ലിനിക്ക് നടത്തിയിരുന്ന ബംഗാളിലെ 24 പര്‍ഗാ നോര്‍ത്ത് ശ്യാംനഗര്‍ സ്വദേശി നേതാജിപ്പള്ളി മണിമോഹന്‍ ബിശ്വാസ്(43), ഇയാളുടെ സഹായി ശ്യാംനഗര്‍ സ്വദേശി അജിതാമണ്ണ(24), നിലമ്പൂര്‍ മിനി ബൈപാസ് റോഡിനോട് ചേര്‍ന്ന് കല്ലേമ്പാടത്തെ മാതാ ക്ലിനിക്കിലെ അനൂപ് ബിശ്വാസ്(38), മഞ്ചേരി താണിപ്പാറയില്‍ രാഹുല്‍ ക്ലിനിക് നടത്തിയിരുന്ന ബംഗാളിലെ മില്‍ഗോണ്‍സ് ബസാര്‍ ബരാബറിയാ വില്ലേജിലെ പ്രദീപ് റോയ്(42) എന്നിവരാണ് കഴിഞ്ഞ ദിവസം നിലമ്പൂര്‍, മഞ്ചേരി പൊലിസ് സംഘം അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ നിലമ്പൂര്‍ എ.എസ്.ഐ അറസ്റ്റ് ചെയ്ത അനൂപ് ബിശ്വാസിനെയാണ് നിലമ്പൂര്‍ കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ആള്‍മാറാട്ടം, വിശ്വാസ വഞ്ചന എന്നിവക്കുപുറമേ ഡ്രഗ്‌സ് ആന്റ് കോസ്മറ്റികസ് വകുപ്പിലെ 27 ബി(2) സെക്ഷന്‍ പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. അധികാരപത്രമില്ലാതെ വ്യാജ മരുന്ന് ഉപയോഗിച്ച് ചികിത്സനടത്തുന്നതിനെതിരെയുള്ള വകുപ്പാണിത്. മഞ്ചേരി പൊലിസ് അറസ്റ്റു ചെയ്ത മണിമോഹന്‍ ബിശ്വാസ്, അജിതാമണ്ണ, പ്രദീപ് റോയ് എന്നിവര്‍ക്ക് മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക് വകുപ്പ് ചേര്‍ത്ത് കേസെടുക്കുന്നതിന് പകരം ഇവര്‍ക്കെതിരെ വിശ്വാസ വഞ്ചനക്കും ആള്‍മാറാട്ടത്തിനുമാണ് പൊലിസ് കേസെടുത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago