ഡിഫ്തീരിയ: അറിയേണ്ട കാര്യങ്ങള്‍
മലപ്പുറം: കൊറൈന് ബാക്ടീരിയം ഡിഫ്തീരിയെ എന്ന രോഗാണു ഉണ്ടാക്കുന്നതും വായുവില്‍ കൂടി പകരുന്നതുമായ രോഗമാണു തൊണ്ടമുള്ള് (ഡിഫ്തീരിയ). കുത്തിവെപ്പ് എടുക്കാത്തവരെയും അപൂര്‍ണമായി എടുത്തവരെയുമാണു രോഗം ബാധിക്കുന്നത്. പ്രധാനമായും കുട്ടികളെയാണു ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും രോഗം പിടിപെടാം.
പനി, തൊണ്ട വേദന, ആഹാരം ഇറക്കാന്‍ പ്രയാസം, കഴുത്തില്‍ വീക്കം എന്നിവയാണു പ്രാരംഭ രോഗ ലക്ഷണങ്ങള്‍. ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സയ്ക്കു മുതിരാതെ വൈദ്യസഹായം തേടണം. കൃത്യസമയത്തു ചികിത്സ ലഭിച്ചില്ലെങ്കില്‍ മാരകമായ ഭവിഷ്യത്തുകള്‍ ഉണ്ടാകും.
രോഗാണു പുറപ്പെടുവിക്കുന്ന വിഷ വസ്തു രക്തത്തില്‍ കലര്‍ന്നു ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി ഹൃദയം, മസ്തിഷ്കം, നാഡി ഞരമ്പുകള്‍ എന്നിവയെ ബാധിച്ചു മരണ കാരണമാകുന്നു. മാത്രമല്ല കഴുത്തിലെ വീക്കം മൂലം ശ്വാസതടസം ഉണ്ടായും മരണം സംഭവിക്കുകയും ചെയ്യാം. എരിത്രോമൈസിന്‍ എന്ന ആന്റി ബയോട്ടിക് മെഡിസിനും ഡിഫ്തീരിയ ആന്റി ടോക്സിനും ഉപയോഗിച്ചുള്ള ചികിത്സയാണ് നിലവിലുള്ളത്.
രോഗ പ്രതിരോധം:
യഥാസമയത്തുള്ള രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."