പഴയങ്ങാടി താലൂക്കാശുപത്രിയില്‍ ഡയാലിസിസിന് സൗകര്യമൊരുങ്ങുന്നു
പഴയങ്ങാടി: സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴയങ്ങാടി താലൂക്കാശുപത്രിയില്‍ സ്ഥാപിച്ച ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ഈ മാസം അവസാനവാരത്തോടെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ജില്ലാ ആശുപത്രി മാതൃകയില്‍ സൊസൈറ്റി രൂപികരിച്ച് പ്രവര്‍ത്തന മൂലധനം കണ്ടെത്തി ഡയാലിസിസ് പ്രവൃത്തി വീപുലീകരിക്കാനാണ് താലൂക്കാശുപത്രി വികസന സമിതിയുടെ തീരുമാനം. വരും ദിവസങ്ങളില്‍ കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ടി.വി രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുള്‍പ്പെടെയുള്ളവരുടെ വിപുലമായ യോഗം ചേരും.
സെന്ററിന്റെ പ്രവര്‍ത്തനത്തിനായി രണ്ട് ഡോക്ടര്‍മാരെയും രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഒരേ സമയത്ത് എട്ട് രോഗികളെ ഡയാലിസിസ് ചെയ്യാനാകും.
സ്വകാര്യ ആശുപത്രികളിലും മറ്റും ഡയാലിസിസിന് 1500 മുതല്‍ 2000 രൂപ വരെ വാങ്ങിക്കുമ്പോള്‍ താലൂക്കാശുപത്രിയില്‍ 400 രൂപയാണ് ഈടാക്കാന്‍ ഉദ്ദേശിക്കുന്നത്. ആറു ലക്ഷം രൂപ ചെലവല് ജനറേറ്ററും അഞ്ചു ലക്ഷം രൂപ ചെലവില്‍ ട്രാന്‍സ്ഫോര്‍മറും കുഴല്‍ കിണറും 30,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള വാട്ടര്‍ ടാങ്കും സെന്ററിനായി ഒരുക്കിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ സൗജന്യമായി ഡയാലിസിസ് നടത്താനാകുംവിധം സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."