കലുങ്ക് വെട്ടിപ്പൊളിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു
ശ്രീകണ്ഠപുരം: തുമ്പേനി-മടമ്പം റഗുലേറ്റര്‍ കം ബ്രിഡ്ജ് റോഡിലെ കലുങ്ക് വെട്ടിപ്പൊളിച്ചു. മില്‍മക്ക് വേണ്ടി വെള്ളം കൊണ്ടുപോകാനുള്ള പൈപ്പ് സ്ഥാപിക്കാനാണ് കലുങ്ക് പൊളിച്ചതെന്നാരോപിച്ച് നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞു. ലക്ഷങ്ങള്‍ മുടക്കി മാസങ്ങള്‍ക്കു മുമ്പാണ് ഇതു നിര്‍മിച്ചത്. മടമ്പം പുഴയില്‍ നിന്ന് മില്‍മ ഡയറി പ്ലാന്റിലേക്ക് എത്തിക്കാനാണ് പൈപ്പ് സ്ഥാപിക്കുന്നത്. പുഴയില്‍ നിന്നു വെള്ളമെടുക്കാന്‍ മാത്രമാണ് അനുവാദം നല്‍കിയതെന്നും കലുങ്ക് പൊളിക്കാന്‍ അനുമതി നല്‍കിയില്ലെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി. സാധാരണ നിലയില്‍ ഇതിനടിയിലൂടെയാണ് പൈപ്പ് സ്ഥാപിക്കുക. എന്നാല്‍ ജോലി എളുപ്പമാക്കുന്നതിനായി കംപ്രസര്‍ ഉപയോഗിച്ച് കലുങ്ക് വെട്ടിപ്പൊളിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും നഗരസഭാ അധികൃതരും എത്തി പ്രവൃത്തി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."