കൂവപ്പടിയില്‍ കൃഷിഓഫിസറെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു
പെരുമ്പാവൂര്‍: കൂവപ്പടി കൃഷിഭവനില്‍ കൃഷിഓഫിസറെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ ഓഫിസര്‍ ഇല്ലാതായിട്ട് ഒന്നരമാസം കഴിഞ്ഞു. കൃഷിവകുപ്പിന്റെ കീഴിലുള്ള നിരവധിയായ കാര്‍ഷിക പദ്ധതികള്‍ക്കുള്ള അപേക്ഷ സ്വീകരിക്കലും തുടര്‍നടപടികളും കൃഷി ഓഫിസറുടെ അഭാവത്തില്‍ മുടങ്ങി കിടക്കുകയാണ്.
മഴക്കാലം ആരംഭിച്ചതോടെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തരിശുഭൂമികളിലും മറ്റുപുരയിടങ്ങളിലും മഴക്കുഴികള്‍ നിര്‍മിക്കുന്നതിനും വിവിധ കൃഷികള്‍ ആരംഭിക്കുന്നതനും കൃഷിഓഫിസറുടെ റിപ്പോര്‍ട്ട് ആവശ്യമാണെന്നിരിക്കേ ഓഫിസറുടെ അഭാവം പ്രദേശത്തെ കര്‍ഷകരേയും തൊഴിലുറപ്പ് തൊഴിലാളികളേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇതിനു പുറമെ കെട്ടിടനിര്‍മാണത്തിന് അപേക്ഷ നല്കുമ്പോള് പുരയിടമായി കിടക്കുന്ന സ്ഥലം ബി.ടി.ആര് രോഖകളില്‍ കൃഷിനിലമായ് കിടക്കുന്നതിനാല്‍ പഞ്ചായത്തില്‍നിന്നും അനുമതി നല്‍കാറില്ല. ഇത്തരം പ്രശനങ്ങളില്‍ അന്വേഷണം നടത്തി തീര്‍പ്പുണ്ടാക്കുന്നതും കൃഷിഓഫീസറാണ്. കൂവപ്പടിയില്‍ ഇത്തരത്തിലുള്ള നിരവധി അപേക്ഷകളാണ് കൃഷിഓഫിസര്‍ ഇല്ലാത്തതിനാല്‍ തീര്‍പ്പാകാതെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. കൃഷി ഓഫിസുകള്‍ വഴി നല്കുന്ന ഇടത്തരം കര്‍ഷകര്‍ക്കുള്ള പെന്ഷന് വിതരണവും കൃഷി ഓഫിസര്‍ ഇല്ലാത്തതിനാല്‍ മുടങ്ങിയിരിക്കുകയാണ്. നിലവില്‍ ഉണ്ടായിരുന്ന കൃഷിഓഫിസര്‍ പ്രമോഷന്‍കിട്ടി സ്ഥലം മാറിപോയതോടെയാണ് കൂവപ്പടി കൃഷിഭവനില്‍ കൃഷിഓഫിസര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."