ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം
ഇന്‍ഡോര്‍: കിങ്സ് ഇലവന് പഞ്ചാബിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 15.1 ഓവറില്‍ 88 റണ്‍സിനാണ് ബാംഗ്ലൂര്‍ പഞ്ചാബിനെ പുറത്താക്കിയത്.
ഉമേഷ് യാദവിന്റെ മികച്ച ബോളിങ്ങാണ് പഞ്ചാബ് തകരാന്‍ കാരണമായത്. ബാംഗ്ലൂരിന് വേണ്ടി സൗത്തി അല്ലാത്ത എല്ലാവരും വിക്കറ്റെടുത്തു. നാല് ഓവര്‍ എറിഞ്ഞ ഉമേഷ് യാദവ് 23 റണ്‍സ് വിട്ടുനല്‍കിയാണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. ചാഹലിന്റെ രണ്ട് ഓവറില്‍ ആറു റണ്‍സ് മാത്രമാണ് പഞ്ചാബിന് എടുക്കാനായത്.
രണ്ട് ഓവര്‍ എറിഞ്ഞ ഗ്രാംഹോം എട്ട് റണ്‍സ് വിട്ടു കൊടുത്ത് ഒരു വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 8.1 ഓവറില്‍ തന്നെ ജയം സ്വന്തമാക്കി. വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് ബാംഗ്ലൂര്‍ വിജയം സ്വന്തമാക്കിയത്.
28 പന്തില്‍ നിന്ന് 48 റണ്‍സ് നേടി വിരാട് കോഹ്ലിയും 22 പന്തില്‍ നിന്ന് 40 റണ്‍സ് നേടി പാര്‍ഥിവ് പട്ടേലുമാണ് ബാംഗ്ലൂരിന് വിജയ റണ്‍ സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."