ആനത്താര പദ്ധതി; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം
മാനന്തവാടി: പേര്യ-മുപ്പത്തിയേഴ് പ്രദേശത്ത് ആനത്താര സ്ഥാപിക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് മലബാര്‍ വികസന സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ 85ഓളം കുടുംബങ്ങളാണ് വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടുന്നത്.
കൃഷിയിടങ്ങള്‍ തരിശായി മാറിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് കര്‍ഷകരെ പുനരധിവസിപ്പാക്കാനെങ്കിലും സര്‍ക്കാര്‍ തയാറാകണം.
ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുന്നതോടൊപ്പം നിയമപരമായും മുന്നോട്ട് പോകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സമിതി ചെയര്മാന് അഡ്വ. ബിനോയ് തോമസ്, സെക്രട്ടറി ബിനോയ് ജോസഫ്, പി മൊയ്തു, ഇ.എം സത്യന്, ഒ സന്തോഷ്, എം.ടി ബേബി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."