സബ്രജിസ്ട്രാറെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: പൂവാര്‍ സബ്രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഹെഡ്ക്ലാര്‍ക്ക് വി.എം. പ്രീതിയെ അന്വേഷണ വിധേയമായി നിന്നും സസ്പെന്റ് ചെയ്തു.
പൂവാര്‍ സബ്റജിസ്ട്രാര്‍ ഓഫീസില്‍ ഹീര സമ്മര്ഹോളിഡേ ഹോംസ് എന്ന കമ്പനിക്കുവേണ്ടി രജിസ്റ്റര്‍ ചെയ്ത 7 ആധാരങ്ങളില്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്തുമന്ത്രി ജില്ലാ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തില്‍ 10.55 കോടി രൂപയുടെ റവന്യൂനഷ്ടം സര്‍ക്കാരിന് സംഭവിച്ചതായി പ്രാഥമികമായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പൂവാര്‍ സബ്റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഹെഡ് ക്ലാര്‍ക്കിനെ സസ്പെന്റ് ചെയ്തത്. വിജിലന്‍സ് അന്വേഷണം നടത്തുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഴിമതിയും ക്രമക്കേടും നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ജി. സുധാകരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."