സ്മാര്‍ട് സിറ്റി പദ്ധതി: പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയുമായി കരാര്‍ ഒപ്പിട്ടു
തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി (പി.എം.സി) തെരഞ്ഞെടുത്ത ഐ.പി.എ ഗ്ലോബലും തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. മേയര്‍ വി.കെ പ്രശാന്തിന്റെ സാന്നിധ്യത്തില്സ്മാര്ട്ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡിനു വേണ്ടി സി.ഇ.ഒ ഡോ. എം. ബീനയും ഐ.പി.ഇ കമ്പനിക്കുവേണ്ടി ഡയറക്ടര്‍ അനി ബന്‍സാലുമാണ് കരാറില്‍ ഒപ്പിട്ടത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.പി.ഇ ഗ്ലോബല്‍ ജോണ്‍സ് ലാങ്ങ് ലാസെല്ലെ ഇന്‍കോര്‍പ്പറേറ്റഡ് (ജെ.എ.എ) എന്ന കമ്പിനിയുമായി ചേര്‍ന്ന് രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് തിരുവനന്തപുരം സ്മാര്‍ട്ട്സിറ്റി പദ്ധതി ഏറ്റെടുക്കുന്നത്.
സ്മാര്‍ട്ടി സിറ്റി പദ്ധതിയുടെ പി.എം.സിയെ തെരഞ്ഞെടുക്കുന്നതിനായി 2017 ലാണ് ടെണ്ടര്‍ ക്ഷണിച്ചത്. മൂന്ന് കമ്പനികള്‍ ടെണ്ടര്‍ സമര്‍പ്പിച്ചെങ്കിലും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത വാഡിയ ടെക്നോ എന്‍ജിനിയറിങ് സര്‍വിസസ് ലിമിറ്റഡ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാലാണ് അവരെ ഒഴിവാക്കുകയും തൊട്ടടുത്ത കമ്പനിയായ ഐ.പി.എ ഗ്ലോബല്‍ കമ്പനിയുമായി ചര്‍ച്ച നടത്തി കരാറില്‍ ഒപ്പിട്ടത്. 27.16 കോടി രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസായി കമ്പനിക്ക് നല്‍കേണ്ടത്.
ചടങ്ങില്‍ നഗരസഭയുടെ സ്ഥിരം സമിതി അധ്യക്ഷരായ കെ.ശ്രീകുമാര്‍, ആര്. ഗീത ഗോപാല്‍, ആര്. സതീഷ്കുമാര്‍, സിമി ജ്യോതിഷ്, കൗണ്‍സിലര്‍മാരായ പാളയം രാജന്, വി.ആര് സിനി, സോളമന് വെട്ടുകാട്, പ്രിയ ബിജു, എം.ആര് ഗോപന്, നഗരസഭാ സെക്രട്ടറി എ.എസ് ദീപ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."