HOME
DETAILS

'പ്രൈമറി, സെക്കന്‍ഡറി ഡയരക്ടറേറ്റുകള്‍ രൂപീകരിക്കണം'

  
backup
May 15 2018 | 02:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ae%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%a1%e0%b4%af%e0%b4%b0

 

തിരുവനന്തപുരം: അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും വിദ്യാഭ്യാസ മേഖലയിലെ കാര്യക്ഷമതയ്ക്കും ഗുണമേന്‍മ ഉറപ്പാക്കുന്നതിനും വേണ്ടി സംസ്ഥാനത്ത് പ്രൈമറി, സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ രൂപീകരിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ സൈനുദ്ദീനും ജനറല്‍ സെക്രട്ടറി വി.കെ മൂസയും ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് പൂര്‍ണമായും നടപ്പാക്കുന്നത് സംബന്ധിച്ചും ഘടനാ മാറ്റം സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിദഗ്ദ സമിതി ചെയര്‍മാന്‍ ഡോക്ടര്‍ എം.എ ഖാദറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതാവശ്യപ്പെട്ടത്. സംസ്ഥാനത്ത് ഘടനാ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണമായും നടപ്പാക്കുന്നതിന് പ്രൈമറി, സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ അത്യാവശ്യമാണെന്നും നേതാക്കള്‍ പറഞ്ഞു. ഒന്ന് മുതല്‍ എട്ട് വരെ പ്രൈമറി ഡയറക്ടറേറ്റിന് കീഴിലും ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ സെക്കന്‍ഡറി ഡയറ്റക്ടറേറ്റിന് കീഴിലുമായി ഘടന രൂപീകരിക്കണം. ഒന്ന് മുതല്‍ അഞ്ച് വരെ എല്‍.പി വിഭാഗവും ആറ് മുതല്‍ എട്ട് വരെ യു.പി വിഭാഗവും ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ സെക്കന്‍ഡറിയുമാകണം.
ഇവകള്‍ നടപ്പാകുമ്പോള്‍ എന്‍.സി.ടി.ഇയുടെ യോഗ്യത അധ്യാപകര്‍ക്ക് ബാധകമാക്കേണ്ടതുണ്ടെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഒന്ന് മുതല്‍ അഞ്ച് വരെ ലോവര്‍ പ്രൈമറി അധ്യാപകര്‍ക്ക് പ്ലസ് ടു, ആറ് മുതല്‍ എട്ട് വരെ യു.പി വിഭാഗം അധ്യാപകര്‍ക്ക് ബിരുദം, ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ അധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദം, പതിനൊന്ന്, പന്ത്രണ്ട് വിഭാഗത്തിന് തത്തുല്യ യോഗ്യത ആകാവുന്നതാണെന്നും കെ.എസ്.ടി.യു പറഞ്ഞു.
എന്നാല്‍ നിലവിലുള്ള അധ്യാപകര്‍ക്ക് അധിക യോഗ്യതകള്‍ ബാധകമാക്കരുതെന്ന് നേതാക്കള്‍ ആവശ്യപ്പെടുകയും ഇക്കാര്യത്തില്‍ കമ്മിഷന്‍ ഉറപ്പ് നല്‍കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago