ഗീതാഭായ്ക്ക് 'സ്വപ്‌നക്കൂട് ' ഒരുക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍
ആലുവ: നിര്‍ധനയായ ഗീതാഭായ്ക്ക് സുരക്ഷിതമായ വീട് ഒരുക്കി ആലുവയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. അപകടം മൂലം മൂന്ന് വര്‍ഷത്തിലധികമായി കിടപ്പ് രോഗിയായ ഇരുപ്പത്തിയൊന്നാം വാര്‍ഡില്‍ ശാസ്ത ലെയ്‌നില്‍ കളപ്പറമ്പത്ത് വീട്ടില്‍ ഗീതഭായ്ക്കാണു 'സ്വപ്നക്കൂട്' എന്ന പേരില്‍ വീട് നിര്‍മിച്ചു നല്‍കിയത്. സര്‍ക്കാരിന്റെ ജനകീയാസൂത്രണ പദ്ധതിയിലെ രണ്ടു ലക്ഷം രൂപയും കുടുംബശ്രീ പ്രവര്‍ത്തകര്‍ സംഭാവന കൂപ്പണ്‍ ഉപയോഗിച്ച് അയല്‍ കൂട്ടം അംഗങ്ങളില്‍ നിന്നും മറ്റു വ്യക്തികളില്‍ തുക സംഭരിച്ച അഞ്ചു ലക്ഷം രുപയും ഉപയോഗിച്ചാണു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
640 ചതുശ്രയടി വിസ്തീര്‍ണമുള്ള വീട് ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തികരിച്ചത്.
താക്കോല്‍ദാനം ഗീത ഭായുടെ ഇളയമകനു നല്‍കി കൊണ്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി ഏബ്രാഹം അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ സി.ഓമന, സ്ഥിരം സമിതി അധ്യക്ഷരായ വി.ചന്ദ്രന്‍, ടിമ്മി ബേബി, കൗണ്‍സിലര്‍മാരായ എം.ടി ജേക്കബ്, ലളിത ഗണേശ്, ജെബി മേത്തര്‍ ഹിഷാം, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറി അഖില്‍ ജിഷ്ണു, കെ.ജി ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ എ.സി സന്തോഷ് കുമാര്‍ സ്വാഗതവും, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭ ഓസ്‌വിന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."