സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിനായി ജില്ലാ ആസ്ഥാനം ഒരുങ്ങുന്നു
ചെറുതോണി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള നിറവ് 2018 നായി ജില്ലാ ആസ്ഥാനം ഒരുങ്ങുന്നു. 19 മുതല്‍ 26 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജില്ലാതല വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
19 ന് വൈകിട്ട് 5ന് വൈദ്യുതി മന്ത്രി എം.എം മണി വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ജോയ്സ് ജോര്‍ജ്ജ് എം.പി, ജില്ലയിലെ എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ യോഗത്തി ല്‍ പങ്കെടുക്കും. അടിമാലി റോഡില്‍ എം.പി ഓഫീസിന് മുന്നില്‍ നിന്നാരംഭിക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമാകുന്നത്. ജില്ലാ ഭരണകൂടം നേതൃത്വം നല്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.ചെറുതോണി ബസ്സ്റ്റാന്റ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഒരാഴ്ച നീണ്ടതുനില്ക്കുന്ന പരിപാടികള്‍ നടക്കുന്നത്. സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ അന്‍പതിലധികം സ്റ്റാളുകള്‍ നിറവ് 2018ല്‍ പ്രവര്‍ത്തിക്കും. മന്ത്രിമാരായ കെ.കെ ശൈലജ, എ.കെ ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവര്‍ വിവിധ ദിവസസങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും.
എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാ-സാംസ്കാരിക പരിപാടികള്‍ ഉണ്ടായിരിക്കും. രണ്ടായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി സ്റ്റിയറിംഗ് കമ്മറ്റി ചെയര്‍മാര്‍ സി.വി വര്‍ഗ്ഗീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."