സി.പി.എമ്മിന്റേത് കപട രാഷ്ട്രീയ നാടകം: ഇ.ടി മുഹമ്മദ് ബഷീര്‍
ചെങ്ങന്നൂര്‍: ഫാസിസത്തെ എതിര്‍ക്കാനെന്ന പേരില്‍ സി.പി.എം നടത്തുന്നത് തെരഞ്ഞെപ്പുകാലത്തെ കപട രാഷ്ട്രീയ നാടകമാണെന്ന് ബംഗാളിലെ സി.പി.എം ബി.ജെ.പി സഖ്യം തെളിയിച്ചുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മാന്നാര്‍ വെസ്റ്റ് മണ്ഡലത്തിലെ യു.ഡി.എഫ് കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ വിപത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന്റെ വിളംബരമായിരിക്കും വിജയകുമാറിന്റെ ജയം. നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ എല്ലാവരെയും വിഷമിപ്പിക്കുന്നതാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടായിട്ടില്ല.
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ വേര്‍പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മുടക്കാനാണ് സി.പി.എം ശ്രമിച്ചത്.
ജനങ്ങളുടെ ഹൃദയത്തിലേക്കാണ് അദ്ദേഹം ഇറങ്ങി വന്നത്. നിഗൂഡതകളില്ലാത്ത മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. ശാന്തമായ കേരളത്തില്‍ അക്രമവും അരാജകത്വവും ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവരെയും ആട്ടിയോടിക്കുകയാണ്. കേരളത്തിന് നഷ്ടപ്പെട്ട നല്ല ദിനങ്ങള്‍ തിരിച്ചെത്തിക്കാന്‍ വിജയകുമാറിന്റെ ചെങ്ങന്നൂരിലെ വിജയം അനിവാര്യമാണെന്നും ഇ.ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."