റോഡ് പുനര്‍നിര്‍മാണം നടത്താതെ കുഴിയടയ്ക്കല്‍: പ്രതിഷേധവുമായി യാത്രക്കാര്‍
പൂച്ചാക്കല്‍: റോഡ് പുനര്‍നിര്‍മ്മാണം നടത്താതെ കുഴിയടയ്ക്കല്‍ മാത്രവുമായി പൊതുമരാമത്ത് വകുപ്പ് എത്തിയത് യാത്രക്കാരില്‍ പ്രതിഷേധത്തിനിടയാക്കി. ചേര്‍ത്തല-അരൂക്കുറ്റി റൂട്ടില്‍ പൂച്ചാക്കല്‍-അരൂക്കുറ്റി റോഡിലാണ് ധാരാളം കുഴികളുള്ളത്.
ഓടമ്പള്ളി, വീരമംഗലം വളവ്, കണ്ണാട്ട് കലുങ്ക്, വടുതല പുത്തന്‍പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന പ്രശ്നങ്ങള്‍. ഇവിടങ്ങളില്‍ അപകടങ്ങള്‍ തുടര്‍കഥയാണ്. യാത്രക്കാര്‍ക്കു പരുക്കേല്‍ക്കുകയും വാഹനങ്ങള്‍ക്കു കേട്പാട് വരികയും ചെയ്യുന്നു.
വീരമംഗലം വളവിലെ കുഴികളില്‍ കഴിഞ്ഞ ദിവസം പേരിനു മാത്രം ടാര്‍ ചെയ്തു. എന്നാല്‍ ടാറില്‍ നിന്നും മെറ്റിലുകള്‍ തെന്നിമാറി ചിതറിക്കിടക്കുകയാണ്. കുഴികളും താഴ്ച്ചകളും മാറിയിട്ടുമില്ല. കുഴികളില്‍ മഴവെള്ളവും നിറയുന്നതോടെ കുഴികളും താഴ്ച്ചകളും മനസിലാക്കാതെ അപകട സാധ്യകള്‍ ഏറുന്നു.
അതേസമയം അരൂക്കുറ്റി മുതല്‍ പൂച്ചാക്കല്‍ വരെ റോഡ് പുനരുദ്ധാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എട്ടു കോടി രൂപയുടെ ഭരണാനുമതിയുള്ളതിനാല് അറ്റകുറ്റപണികള്‍ക്ക് പ്രത്യേക പണം അനുവദിക്കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
പുനരുദ്ധാരണം സംബന്ധിച്ച് ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായി ജോലി തുടങ്ങാന്‍ ഇനിയും മാസങ്ങളെടുത്തേക്കും. അതിനിടെ കാലവര്‍ഷവും എത്തുന്നതോടെ റോഡ് പൂര്‍ണമായും തകരുകയും യാത്രക്കാര്‍ വലയുകയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."