മാനം ഇരുണ്ടാല്‍ മാനാറിയും പായിപ്രയും ഇരുട്ടിലാകും
മൂവാറ്റുപുഴ: മാനം ഇരുïാല്‍, കാറ്റൊന്നടിച്ചാല്‍ പായിപ്ര, മാനാറി ഭാഗങ്ങള്‍ ദിവസങ്ങളോളം ഇരുട്ടിലാകും. ചെറിയ കാറ്റടിക്കുമ്പോഴേക്കും വൈദ്യുതി ഇല്ലാതാകുന്നതോടെയാണ് മാനാറി, പായിപ്ര പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇരുട്ടിലാകുന്നത്. നിരവധി പ്ലൈവുഡ് കമ്പനികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് ഈ കമ്പനികള്‍ക്ക് തടസങ്ങളില്ലാതെ വൈദ്യുതി ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കാണ് വൈദ്യുതി ഇല്ലാതാകുന്നതെന്ന പരാതി ശക്തമാണ്.
പായിപ്ര, മാനാറി പ്രദേശങ്ങളിലെ 1.5 കിലോമീറ്ററിനുള്ളിലെ ട്രാന്‍സ്‌ഫോമറുകളില്‍ എട്ട് സ്ഥലത്ത് എ.ബി കണക്ട് ചെയ്തിട്ടുïന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതില്‍ പായിപ്ര ഏനാലിക്കുന്നിലെ ട്രാന്‍സ്‌ഫോറില്‍ നിന്നും പ്ലൈവുഡ് കമ്പനിക്ക് വൈദ്യുതി ലഭിക്കുന്നതിനാല്‍ വോള്‍ട്ടേജ് ക്ഷാമമൊ വൈദ്യുതി തകരാറോ സംഭവിച്ചാല്‍ ഇവിടെയുള്ള എ.ബി ഓഫ് ചെയ്യുന്നതോടെ പായിപ്ര, മാനാറി പ്രദേശം ഇരുട്ടിലാകുകയും കമ്പനി പ്രവര്‍ത്തിക്കുകയും ചെയ്യും. ഇവിടെയുള്ള എ.ബി റദ്ദാക്കണമെന്ന ആവശ്യം ബോര്‍ഡ് അധികൃതര്‍ ചെവികൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മഴയും കാറ്റും ശക്തമായതോടെ നിരവധി ദിവസങ്ങളാണ് വൈദ്യുതി ലഭിക്കതെ ഈ പ്രദേശത്തെ ജനങ്ങള്‍ ബുദ്ധിമുട്ടിലായത്. രാത്രി 10മണിക്കു ശേഷം വോള്‍ട്ടേജ് ക്ഷാമമോ, വൈദ്യുതി തകരാറോ ഉïായാല്‍ ഏനാലിക്കുന്നിലെ ട്രാന്‍സ്‌പോമറിലെ എ.ബി. വൈദ്യുതി വകുപ്പിലെ ചിലരുടെ അനുമതിയോടെ പ്ലൈവുഡ് കമ്പനി അധികൃതര്‍ ഓഫ് ചെയ്യുന്ന നടപടിയിലും നാട്ടുകാര്‍ക്ക് പ്രതിഷേധം ഉï്. മാനാറി പ്രദേശങ്ങളിലാണ് വൈദ്യുതി ഇല്ലായ്മയുടെ രൂക്ഷത കൂടുതലായി അനുഭവിക്കുന്നത്.
കഴിഞ്ഞ നാല് ദിവസങ്ങളായി മാനാറി ഇരുട്ടിലായിട്ട്. അഥവ വൈദ്യുതി വന്നാല്‍ തന്നെ വോള്‍ട്ടേജ് തീരെ ഇല്ലാത്തതിനാല്‍ ജീവിതാവശ്യങ്ങളില്‍ പലതും നടക്കുന്നില്ല. മഴയും കാറ്റും തുടങ്ങുന്നതോടെ മാനാറിയിലെ വൈദ്യുതി ലൈനും തകരാറിലാകും . വൈദ്യുതി ലൈനില്‍ കൂടുതലും റബ്ബര്‍ തോട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്ന് വൈദ്യുതി ജീവനക്കാര്‍ പറയുന്നു. എന്നാല്‍ റബ്ബര്‍ തോട്ടത്തിലൂടെയുള്ള ലൈന്‍ മാറ്റുന്നതിനുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തായായെങ്കിലുംചാര്‍ജ് ചെയ്യുന്നതിന് അനുമതി ഉത്തരവുകള്‍ ഇറങ്ങാത്തതിനാല്‍ വൈദ്യുതി വിതരണം നടത്തുവാന്‍ കഴിയുന്നില്ല. ലൈന്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ ടെലകോം വകുപ്പിന്റെ അനുമതി പത്രം വേണമെന്നിരിക്കെ അതിനുള്ള അപേക്ഷ വൈദ്യുതി വകുപ്പ് ഇതുവരെ കൈമാറിയിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാനാറി പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിന് കെ.എസ്.ഇ.ബി തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."