HOME
DETAILS

മലയോരത്ത് കാറ്റില്‍ വ്യാപക നാശനഷ്ടം

  
backup
May 15 2018 | 06:05 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be

 

തിരുവമ്പാടി: കഴിഞ്ഞദിവസം കനത്ത മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ മലയോരത്ത് വ്യാപകനാശം. തിരുവമ്പാടിയില്‍ വീടിന് മേല്‍ മരം വീണ് ഒരാള്‍ക്ക് പരുക്കേറ്റു. ചേപ്പിലംകോട് അകാടത്തില്‍ കോളനിയില്‍ താമസിക്കുന്ന പടിഞ്ഞാറെ മങ്ങാട്ട് ശ്രീധരനാ(65)ണ് പരുക്കേറ്റത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെ ഇവര്‍ താമസിക്കുന്ന വീടിന് മേല്‍ മരം വീഴുകയായിരുന്നു. വീഴ്ചയില്‍ വീടിന്റെ ഷീറ്റ് തകര്‍ന്ന് പക്ഷാഘാതം പിടിപെട്ട് താഴെ കിടക്കുകയായിരുന്ന ശ്രീധരന്റെ ദേഹത്ത് പതിക്കുകയായിരുന്നു. പരുക്കേറ്റ ശ്രീധരനെ മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശക്തമായ കാറ്റില്‍ കെ.എസ്.ഇ.ബിയുടെ 11 കെ.വിയുടെ ആറു പോസ്റ്റും 20 എല്‍.ടി പോസ്റ്റും നിലംപൊത്തി. വിവിധ സ്ഥലങ്ങളിലായി അഞ്ഞൂറ് മീറ്ററിലധികം നീളത്തില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണു. ഇതു മൂലം കെ.എസ്.ഇ.ബിക്ക് അഞ്ചര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി.
കോടഞ്ചേരി തെയ്യപ്പാറ മേഖലയില്‍ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. തേരോട്ടില്‍ അന്നക്കുട്ടിയുടെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ഓടിട്ട മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. തെയ്യപ്പാറ അങ്കണവാടിയുടെ മുകളിലേക്ക് മരം കടപുഴകി വീണു. ആസ്ബറ്റോസ് ഷീറ്റിട്ട മേല്‍ക്കൂരക്ക് കേടുപാടുകള്‍ സംഭവിച്ചു. താണേലുമാലില്‍ ജോര്‍ജിന്റെ വീടിന് മുകളിലേക്ക് വൈദുതത്തൂണും മരങ്ങളും ഒടിഞ്ഞുവീണു. തെയ്യപ്പാറ അങ്ങാടിയിലെ അമ്പാട്ട് കുഞ്ഞ്, കരിപ്പാക്കുടി പൗലോസ് എന്നിവരുടെ കടയുടെ മേല്‍ക്കൂര കാറ്റെടുത്തു.
പ്രദേശത്ത് നൂറുകണക്കിന് റബര്‍ മരങ്ങള്‍, തെങ്ങ്, കമുക്, വാഴ, കപ്പ, കൊക്കോ, കശുമാവ്, തേക്ക്, പ്ലാവ് തുടങ്ങിയവയും ശക്തമായ കാറ്റില്‍ നിലംപൊത്തി.ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ വൈദ്യുതബന്ധവും വിച്ഛേദിക്കപ്പെട്ടു.
തെയ്യപ്പാറ സെന്റ് ജോര്‍ജ് പള്ളിയുടെ 18 റബര്‍ മരങ്ങളും ഒരു തെങ്ങും കാറ്റില്‍ നശിച്ചു. താണേലുമാലില്‍ ജോര്‍ജ്കുട്ടി, അബ്രഹാം, എസ്തഫാന്‍, മോസസ്, പോള്‍ ടി. ഐസക്, തേരോട്ടില്‍ അന്നക്കുട്ടി, വടക്കേമറ്റത്തില്‍ വില്‍സണ്‍, തകരക്കാട്ടില്‍ തങ്കച്ചന്‍, കടുകത്തിങ്കല്‍ പോള്‍, ഈഴക്കുന്നേല്‍ സണ്ണി, മോളേല്‍ ജോസ്, വാഴേപറമ്പില്‍ തങ്കച്ചന്‍ എന്നിവരുടെ കൃഷികളാണ് കാറ്റില്‍ നശിച്ചത്. തെയ്യപ്പാറ, കുപ്പായക്കോട്, പാറമല ഭാഗങ്ങളിലെ എട്ടു വൈദ്യുതത്തൂണുകളും കാറ്റില്‍ തകര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago