നഞ്ചന്‍കോട്-വയനാട് റെയില്‍വേ വിഷയം: തെറ്റിദ്ധാരണയെന്ന് മുഖ്യമന്ത്രി
സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോട്-വയനാട് റെയില്‍വേ സംബന്ധിച്ച് നടക്കുന്ന വിവാദം അനാവശ്യ തെറ്റിദ്ധാരണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബത്തേരി ടൗണ്‍ഹാളില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ റെയില്‍വേയുമായി ബന്ധപെട്ടുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ശ്രമങ്ങള്‍ തുടരുകയുമാണ്. നിലവില്‍ സാങ്കേതികമായ പ്രശ്‌നങ്ങളാണുള്ളത്. തലശ്ശേരി മൈസൂര്‍ പാത സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ്. എന്നാല്‍ രണ്ട് പാതയും വനത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അതീവപ്രാധാന്യം അര്‍ഹിക്കുന്ന വനമേഖലയിലൂടെയാണ് ഈ രണ്ട് പാതകളും കടന്നുപോകേണ്ടത്. ഇക്കാര്യത്തില്‍ മന്ത്രിതല, ചീഫ് സെക്രട്ടറി തല ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഇതിനു അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ കേന്ദ്രം അനുമതി നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മൈസൂര്‍ പാതയിലെ രാത്രിയാത്ര നിരോധനം സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതും വനത്തില്‍ കുടുങ്ങികിടക്കുകയാണ്. രണ്ട് വിഷയത്തിലും നിലപാട് എടുക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതിനുപുറമെ ക്വാറികള്‍ നിലച്ചത് ജില്ലയിലെ നിര്‍മാണപ്രവര്‍ത്തികളെ ബാധിച്ചതായി ജനങ്ങള്‍ ഉന്നയിച്ചു.
ഇതിന് മറുപടിയായി കല്ല് ഉല്‍പ്പന്നങ്ങള്‍ കിട്ടാത്തത് പ്രശ്‌നമാണ്. ഇത് പരിഹരിക്കുന്നതിന്നായി ക്വാറികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. മണല്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള കാര്യങ്ങളും ആലോചിക്കുകയാണന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. വന്യമൃഗശല്യവുമായി ബന്ധപെട്ടുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു. വന്യമൃഗങ്ങള്‍ പുറത്തിറങ്ങാന്‍ കാരണം ഭക്ഷണവും വെള്ളവും കാട്ടില്‍ ഇല്ലാത്തതാണ്. ഇത് പരിഹരിക്കാന്‍ ഇവക്കാവശ്യമായ ഭക്ഷണവും വെള്ളവും കാട്ടില്‍തന്നെ ഒരുക്കണം. മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ റേഷന്‍കാര്‍ഡ് നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, സര്‍ഫാസി ആക്ട് മുഖേനയുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ വേണ്ടകാര്യങ്ങള്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായി. സി.കെ ശീന്ദ്രന്‍ എം.എല്‍.എ, സി.പി.എം ജില്ലാസെക്രട്ടറി ഗഗാറിന്‍, സംസ്ഥാന ലോട്ടറിക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍ ജയപ്രകാശ്, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു, സി.കെ സഹദേവന്‍, കെ.ജെ ദേവസ്യ, പി.എം ജോയി, കെ. ശശാങ്കന്‍, ബേബി വര്‍ഗീസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."