ആരോഗ്യ ഇന്‍ഷുറന്‍സ് ഫോട്ടോയെടുപ്പ്
കോട്ടയം: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആദ്യഘട്ടം ഫോട്ടോയെടുക്കാന്‍ കഴിയാത്ത ഗുണഭോക്താക്കള്‍ക്ക് ഇന്നും നാളെയും നിര്‍ദിഷ്ട പഞ്ചയാത്തുകളില്‍ ഫോട്ടോ എടുക്കാം.
നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, അക്ഷയകേന്ദ്രങ്ങളില്‍ 2014-15 ല്‍ രജിസ്റ്റര്‍ ചെയ്ത സ്ലിപ്പ്, റേഷന്‍ കാര്‍ഡ്, 30 രൂപ എന്നിവ സഹിതം കുടുംബത്തോടൊപ്പം എത്തി ഫോട്ടോ എടുത്ത് കാര്‍ഡ് കൈപ്പറ്റാം.
ഇന്ന് കുമാരനല്ലൂര്‍ കമ്മ്യൂണിറ്റി ഹാള്‍, കോട്ടയം നെഹ്‌റു സ്റ്റേഡിയം പവലിയന്‍, നാട്ടകം ചിങ്ങവനം ശാലോം ചര്‍ച്ച് പാരിഷ്ഹാള്‍, ചിറക്കടവ് ടൗണ്‍ ഹാള്‍, ചിറക്കടവ് തെക്കത്തു കവല കൃഷിഭവന്‍, മുളക്കുളം ഗവ. എല്‍.പി.എസ് പെരുവ, വെള്ളൂര്‍ പഞ്ചായത്ത് ഹാള്‍, വടകര കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍, തലയോലപറമ്പ് കെ.ആര്‍ ഓഡിറ്റോറിയത്തിലും നാളെ കുമാരനല്ലൂര്‍ കമ്മ്യൂണിറ്റി ഹാള്‍, കോട്ടയം നെഹ്‌റു സ്റ്റേഡിയം പവലിയന്‍, നാട്ടകം ചിങ്ങവനം ശാലോം ചര്‍ച്ച് പാരിഷ്ഹാള്‍, തലയോലപറമ്പ് കെ.ആര്‍ ഓഡിറ്റോറിയം, മാടപ്പള്ളി സാസ്‌ക്കാരിക നിലയം ഇടപ്പള്ളി, ബ്ലോക്ക് ഓഫിസ് മാടപ്പള്ളി, ഞീഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, കോരുത്തോട് സൗഹൃദയ ലൈബ്രറി മടുക്ക, നെടുംതുണ്ടത്തില്‍ ബില്‍ഡിങ് കോരുത്തോട് എന്നിവിടങ്ങളിലുമാണ് ഫോട്ടോ എടുക്കാന്‍ സൗകര്യം ഒരുക്കിയിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."