HOME
DETAILS

സാങ്കേതിക വിദ്യ സാമൂഹിക നന്മക്ക് ഉപകാരപ്പെടണം: മുഖ്യമന്ത്രി

  
backup
May 15 2018 | 06:05 AM

%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95

 

കല്‍പ്പറ്റ: സാങ്കേതിക വിദ്യയിലെ പുത്തന്‍ അറിവുകള്‍ സാധാരണ കര്‍ഷകരിലെത്തിക്കാനും ആയത് സമൂഹത്തിന്റെ സമഗ്ര വികസനത്തിന് ഉപയോഗപ്രദമാക്കാനും ഗവേഷണ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അറിവിനെ അനുഭവമായി വര്‍ധിപ്പിക്കാനും വികസനത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനും വികസനത്തിന്റെ വേഗം വര്‍ധിപ്പിക്കാനും ഗ്രാമീണ ഗവേഷക സംഗമത്തിലൂടെ കഴിയണം. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2018 എം. എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വിജ്ഞാനാധിഷ്ഠിത നേട്ടങ്ങളെ ശാക്തീകരിച്ച് പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കൂട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ കേന്ദ്രത്തെ കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2018 ഗ്രാമീണ ഗവേഷക സംഗമം പ്രൊസീഡിങ്‌സ് ഗവേഷണ നിലയം ചെയര്‍ പേഴ്‌സണ്‍ പ്രൊഫസര്‍ മധുര സ്വാമിനാഥന് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ റിം-2018 എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളെ ഉദ്ധരിക്കാന്‍ ഗവേഷണ നിരീക്ഷണങ്ങള്‍ കര്‍ഷകരിലെത്തിക്കണമെന്നും ഹാനികരമായ കീടനാശിനി തളിച്ച പച്ചക്കറികള്‍ ഉപേക്ഷിച്ച് നമ്മുടെ നാട്ടില്‍ത്തന്നെ ജൈവപച്ചക്കറി ഉല്‍പ്പാദിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചീഫ് സയന്റിസ്റ്റ് ഡോ. അജിത്ത് പ്രഭു എന്താണ് ഗ്രാമീണ ഗവേഷക സംഗമം വിഷയത്തില്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ഗവേഷണ നിലയം ചെയര്‍പേഴസണ്‍ ഡോ. മധുര സ്വാമിനാഥന്‍, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. സുരേഷ് ദാസ്, റിം2018 അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ആര്‍.വി.ജി മേനോന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ഗവേഷണ നിലയം സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ എം.കെ പ്രസാദ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago