നയമല്ല നന്മയാണ് പ്രധാനം: ബിഷപ്പ് തോമസ് കെ. ഉമ്മന്‍
കോട്ടയം: മനുഷ്യന്റെ ആസക്തിയെ വര്‍ധിപ്പിക്കുന്ന നയങ്ങളല്ല മനുഷ്യന്റെ ആത്യന്തിക നന്മയാണ് ഈ കാലഘട്ടത്തിന്റെ പ്രധാന ആവശ്യമെന്ന് സി.എസ്.ഐ ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍.
അന്താര്രാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിനു മുന്നോടിയായി കോട്ടയത്ത് നടന്ന ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ചരിത്രപരമായും കാലാകാലങ്ങളില്‍ നിലവില്‍ വന്ന ഭരണകൂടങ്ങള്‍ മുഖേനയും നടപ്പാക്കിവന്നിരുന്ന നയങ്ങള്‍ ഓരോന്നും മനുഷ്യന്റെ ജീവിതക്രമത്തിനും ധാര്‍മ്മികതയ്ക്കും ഉതകുന്നവയായിരുന്നു.
ഇന്നു കുരുന്നുകുട്ടികളെ പോലും തിന്മയുടെ പാതയിലേക്കു തള്ളി വിടുവാന്‍ സ്വാര്‍ഥലോകം വ്യഗ്രത കാട്ടുകയാണെന്നു ബിഷപ്പ് പറഞ്ഞു. മദ്യ നയത്തിന്റെ സാങ്കേതികത്വത്തെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല. സാമൂഹ്യവ്യവസ്ഥിതിയെ നശിപ്പിക്കുന്ന മദ്യത്തെയും മയക്കുമരുന്നിനെയും പാടെ തുടച്ചു നീക്കുക എന്നതായിരിക്കണം ഭരണകര്‍ത്താക്കളുടെ ലക്ഷ്യം. മദ്യവും മയക്കുമരുന്നും നശിപ്പിക്കാത്ത നല്ല തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ലഹരിവിമുക്ത കേരളദിനം കൊണ്ടാടുന്നതിനു പ്രതിജ്ഞ ചെയ്യുവാന്‍ ബിഷപ്പ് ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."