ലോകത്ത് ആരോഗ്യമുള്ള ഹൃദയമുള്ളവര്‍ ...
ലോകത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യമുള്ളവര്‍ എവിടെയുള്ളവരായിരിക്കാം. അതിനുത്തരം കണ്ടെത്തിയതായി ഗവേഷകര്‍. ബൊളീവിയന്‍ കാടുകളിലെ സ്മണി എന്ന പ്രേദശത്തുള്ളവര്‍ക്കാണ് ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയമുള്ളതായി ലാന്‍സറ്റ് ജേണലാണ് പ്രസിദ്ധീകരിച്ചത്.
ആമസോണ്‍ മഴക്കാടുകളിലെ ഉപനദിയായ മാണിക്വിക്ക് സമീപത്തെ താഴ്ന്ന പ്രദേശമാണ് സ്മണി. ഏകദേശം 16,000 പേര്‍ മാത്രമാണ് ഇവിടെ വസിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ജനങ്ങളുടെ ജീവിതരീതിയാണ് സ്മണീസ് ജനങ്ങള്‍ പിന്തുടരന്നത്.
അവിശ്വസനീയമായ ജീവിതശൈലിയും ആഹാരക്രമവുമണ് ഇവിടെയുള്ളവരെന്ന് ഗവേഷകര്‍ പറയുന്നു. നിത്യവൃത്തിക്കായി ഇവര്‍ കൃഷിയും വേട്ടയുമാണ് ശീലമാക്കിയിട്ടുള്ളത്. ഇതിനായി പുരാതന മാര്‍ഗങ്ങളാണ് ഇവര്‍ നടപ്പാക്കുന്നത്.
♦ ഭക്ഷണരീതി...
ഇവരുടെ ഭക്ഷണരീതിയും ജീവിതശൈലിയുമാണ് ഇവരുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് നിദാനമെന്ന് ഗവേഷകര്‍. അരിയും ചോളവുമാണ് ജനങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പ്രധാനഭക്ഷണം. കൂടാതെ കറിവിഭവങ്ങള്‍ക്കായി പച്ചക്കറികളും ഉള്‍പ്പെടുന്നതാണ് ഇവരുടെ ഭക്ഷണരീതി ഇതു കൂടാതെ ജനങ്ങളില്‍ 17 ശതമാനം പേരും പ്രത്യേകതരം കാട്ടുപന്നിയെയും കാപ്പിബാറ എന്ന ജലജീവിയെയും ഭക്ഷിക്കുന്നവരാണ്. പിരാഞ്ഞയെയും മുഴുവിനെയും മാത്രം ഭക്ഷണമാക്കുന്നവരും ഇവരിലുണ്ട്. പഴവും കിഴങ്ങുവര്‍ഗങ്ങളും ഇവര്‍ കൃഷി ചെയ്യുന്നു.
അമേരിക്കന്‍ ഭൂഖണ്ഡത്തിലെ മറ്റു ജനങ്ങളുടെ ശരീരത്തിനാവശ്യമായ കലോറി മറ്റു വവിധതരം ഭക്ഷണ പദാര്‍ത്ഥങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ഇവരുട ശരീരത്തിനാവശ്യമായ 72 ശതമാനം കലോറി ഈ ഭക്ഷണരീതികളില്‍ നിന്നാണ് ഇവര്‍ക്ക് ലഭിക്കുന്നത്. കൂടാതെ ഇവരുപയോഗിക്കുന്ന മാംസം കൊഴുപ്പുകുറഞ്ഞതുമാണ്.
♦ ശരീരം...
ഭക്ഷണരീതി ഇങ്ങനെയാണെങ്കില്‍ ഇവരുടെ ജീവിതരീതിയും വ്യത്യസ്തമാണ്. അതാണ് ഇവരുടെ ഫിസിക്കല്‍ ഫിറ്റ്‌നസിന് അടിസ്ഥാനം. ഒരു യുവാവ് ഒരു ദിവസം കുറഞ്ഞത് 17,000 അടിയും സ്ത്രീ 16,000 അടിയും നടക്കുമെന്നാണ് കണക്കുകൂട്ടല്‍. അറുപത് കഴിഞ്ഞവരാവട്ടെ ഏറ്റവും കുറഞ്ഞത് 15,000 അടിയെങ്കിലും നടക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ് ഈ നടത്തമെങ്കിലും ഇത് തന്നെയാണ് പ്രധാനമായും ഇവരുടെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ഗവേഷക സംഘത്തിലൊരാളായ കാലിഫോര്‍ണിയ സ്വദേശി ഡോ.ഗ്രിഗറി തോമസ് പറയുന്നു.
♦ ഹൃദയം...
ഒരാളുടെ ജീവിതരീതി തീര്‍ച്ചയായും അവരുടെ ഹൃദയത്തെയും ബാധിക്കുന്നു. എങ്കില്‍ ഇവരുടെ ജീവിതരീതി എങ്ങനെ ഇവരുടെ ജീവിതത്തില്‍ സ്വാധീനിക്കുന്നുവെന്ന് ഗവേഷകര്‍ നോക്കി. കൊറോണറി ആര്‍ട്ടറി കാല്‍സ്യം (സി.എ.സി) വഴി ഇവരുടെ ഹൃദയം സ്‌കാന്‍ ചെയ്തു. 705 സ്മണീസുകളില്‍ നടത്തിയ സ്‌കാനിങ്ങില്‍ 45 വയസ്സാവയരില്‍ ഇവരുമാി മറ്റു അമേരിക്കന്‍ ജനതയുമായി തുലനം ചെയ്താല്‍ ഹൃദയധമനികളില്‍ 25 ശതമാനം കൊഴുപ്പ് അധികമാണ്. ഇത് 75 വയസ്സിലെത്തുമ്പോള്‍ കൊഴുപ്പ് രണ്ടിരട്ടിയാവുന്നു.
ലോകത്ത് അനരോഗ്യം മൂലം യുവത്വത്തില്‍ തന്നെ ലക്ഷകണക്കിനു പേര്‍ മരിക്കുമ്പോള്‍ സ്മണീസ് ജനത അനാരോഗ്യം മൂലം മരിക്കുന്നില്ലെന്ന് ഗവേഷകര്‍.
♦ പഠിക്കേണ്ടത്..
ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസുണ്ടാവൂ.. എന്നത് ആ ശരീരത്തിലെ ഹൃദയത്തിന്റെ കാര്യവും ശ്രദ്ധിക്കേണ്ടതാണ്. എന്താണ് സ്മണീസ് ജനതയില്‍ നിന്നും മറ്റു ജനതകള്‍ പഠിക്കേണ്ടത്. തീര്‍ച്ചയായും ഇവരുടെ ജീവിതശൈലി തന്നെയെന്ന് ഗവേഷകര്‍ പറയുന്നു.
ശാരീരികാര്യോഗത്തിന് മുന്‍തൂക്കം നല്‍കുന്ന ഏതൊരാള്‍ക്കും ഇവരുടെ ജീവിതശൈലി സ്വീകരിക്കാം. ശരീരത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് വ്യായാമങ്ങളും കൊഴുപ്പുകുറഞ്ഞ ഭക്ഷണ രീതിയും സ്വീകരിക്കാം. വ്യായാമത്തിന് ആരോഗ്യകാര്യത്തില്‍ എത്രത്തോളം പങ്കുണ്ട് എന്നതിന് ഇവരുടെ ജീവിതമാണ് ഉദാഹരം. ഇതു തന്നെയാണ് ഇവരുടെ ആരോഗ്യകരമായ ഹൃദയത്തിനുകാരണമെന്നും ഗവേഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."