HOME
DETAILS
MAL
ആറു റോഡുകള്‍ക്ക് ഭരണാനുമതി
backup
March 18 2017 | 18:03 PM
മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ ആറ് റോഡുകളുടെ നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്കി. 8.5 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.
നഗരസഭയിലെ മാനന്തവാടി ചെറുപുഴ റോഡിന് 2.5 കിലോമീറ്റര്‍ ദൂരം ടാറിങിന് 2.35 കോടി രൂപയുടെയും താഴെ 54 പയ്യമ്പള്ളി റോഡിന് 1.42 കോടി രൂപയുടെയും ഭരണാനുമതി ലഭിച്ചു.
തിരുനെല്ലി പഞ്ചായത്തിലെ ചങ്ങലഗേറ്റ് കുറക്കന്മൂല റോഡിന് 57 ലക്ഷം രൂപയുടെയും അഞ്ചാംപീടിക പുതുശേരി റോഡിന് ഒരുകോടി രൂപയുടെയും പാണ്ടിക്കടവ് കല്ലോടി റോഡിന് നാലുകിലോമീറ്റര്‍ ടാറിങിന് ഒരുകോടി രൂപയുടെയും കാട്ടിച്ചിറക്കല്‍ ലിങ്ക് റോഡിന് 38 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."