ട്രാന്‍സ് ജെന്‍ഡേഴ്‌സ് സര്‍വേ 21ന് തുടങ്ങും
പാലക്കാട്: സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 21ന് ജില്ലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സര്‍വെ ആരംഭിക്കുമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. രാവിലെ 11ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന പരിപാടിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പിയര്‍ഗ്രൂപ്പ് വളന്റിയര്‍മാര്‍ക്ക് സര്‍വേ ഫോം നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കണ്ടെത്തുക, അവരുടെ വിദ്യാഭ്യാസ നിലവാരം മനസ്സിലാക്കുക, അവര്‍ക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തുക തുടങ്ങിയവയാണ് സര്‍വേയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയില്‍ 300ലധികം ട്രാന്‍സ്‌ജെന്‍ഡേഴ്‌സുണ്ടെന്നാണ് കണക്കാക്കുന്നത്.
ഏപ്രില്‍ ഒന്നിന് മുന്‍പ് സര്‍വേ പൂര്‍ത്തിയാക്കും. വിവരങ്ങള്‍ നല്‍കുവാന്‍ താല്‍പര്യമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 9544876447,9544545956 നമ്പറുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."