ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും: എ.ജി.സി ബഷീര്‍
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍. ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് ഇല്ലാത്തതിനെക്കുറിച്ചും ജലക്ഷാമത്തെക്കുറിച്ചും 'സുപ്രഭാതം' നല്കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജലക്ഷാമം പരിഹരിക്കാനായി 2.25 കോടി രൂപയുടെ പദ്ധതി നേരത്തെ അംഗീകരിച്ചതായിരുന്നു. 1.5 കോടി എം.എല്‍.എ ഫണ്ടില്‍നിന്നും ഒരുകോടി ജില്ലാ പാഞ്ചായത്ത് ഫണ്ടില്‍നിന്നും എടുക്കാനായിരുന്നു തീരുമാനം. കൂളിയങ്കാലിലെ കാരാട്ട് വയലിലെ കനാലിലൂടെ ആശുപത്രിയില്‍ വെള്ളമെത്തിക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി അത് അംഗീകരിച്ചെങ്കിലും പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. കുറച്ചാളുകള്‍ക്ക് ഉണ്ടായ ആശങ്കയാണ് പദ്ധതി നീണ്ടുപോകാന്‍ കാരണം. ഉടനെ ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ആശുപത്രിയിലെ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ അവധിയില്‍ പോയ സൂപ്രണ്ട് 20ന് തിരിച്ചുവന്ന്ചാര്ജെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."